Connect with us

Hi, what are you looking for?

NEWS

ഭൂതത്താൻകെട്ട് ടൂറിസം വികസനത്തിനും കുടിവെള്ള വിതരണത്തിനും അടിയന്തര നടപടികൾ; എംഎൽഎയുടെ നേതൃത്വത്തിൽ നിർണായക യോഗവും സന്ദർശനവും

കോതമംഗലം: ഭൂതത്താൻകെട്ട് ഡാം തുറക്കുമ്പോൾ കവളങ്ങാട്, കുട്ടമ്പുഴ, പല്ലാരിമംഗലം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി പെരിയാർവാലി ഇറിഗേഷൻ വിഭാഗത്തിന്റെയും കേരള വാട്ടർ അതോറിറ്റിയുടെയും ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ ചേർന്നു. ഡാം തുറക്കുന്ന സാഹചര്യങ്ങളിൽ പമ്പ് ഹൗസിൽ ആവശ്യമായ വെള്ളം ലഭിക്കാത്തതാണ് കുടിവെള്ള വിതരണ തടസ്സത്തിന് പ്രധാന കാരണമെന്ന് യോഗം വിലയിരുത്തി.

ഭൂതത്താൻകെട്ട് ഡാമിൽ ആവശ്യമായ തോതിൽ വെള്ളം സംഭരിച്ച് പമ്പ് ഹൗസിലേക്കുള്ള പമ്പിങ് സുഗമമാക്കുന്ന സംവിധാനം ഒരുക്കണമെന്ന് എംഎൽഎ നിർദ്ദേശിച്ചു. വിഷയത്തിൽ കേരള വാട്ടർ അതോറിറ്റിയുടെയും ഇറിഗേഷൻ വകുപ്പിന്റെയും ഉദ്യോഗസ്ഥർ വിശദമായ ചർച്ച നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.

തുടർന്ന് എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ ഡിടിപിസി എറണാകുളം ജില്ലാ സെക്രട്ടറി ലിജോ ജോസ്, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും ഭൂതത്താൻകെട്ട് ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി.

കഴിഞ്ഞ 10 വർഷക്കാലമായി മുൻമന്ത്രിയും എംഎൽഎയും ആയിരുന്ന ടി യു കുരുവിളയുടെ കാലത്തെ വിഭാഗം ചെയ്ത പല പദ്ധതികളും നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ അവിടെ സന്ദർശിച്ചത്. നിരവധി സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന പദ്ധതികൾ അവഗണിക്കപ്പെട്ട നിലയിലാണെന്ന് കണ്ടെത്തി.

ഭൂതത്താൻകെട്ടിലെ എല്ലാ ടൂറിസം പദ്ധതികളും അടിയന്തരമായി നവീകരിച്ച് വീണ്ടും പ്രവർത്തനക്ഷമമാക്കുമെന്ന് എംഎൽഎ അറിയിച്ചു. ഓണത്തിന് മുമ്പ് തന്നെ ഭൂതത്താൻകെട്ട് പാർക്ക് നവീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും നിലവിലെ സന്ദർശന സമയം വൈകിട്ട് 6 മണിവരെയെന്നത് കൂടുതൽ സമയം നീട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂതത്താൻകെട്ടിന്റെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി പ്രദേശത്തെ വികസനത്തിനും തൊഴിൽ സാധ്യതകൾക്കും പുതിയ വഴിത്തിരിവ് സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് എംഎൽഎ വ്യക്തമാക്കി.

 

You May Also Like

NEWS

  കോതമംഗലം: നഗരസഭക്ക് 50 കോടിയുടെ 369 പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണത്തിന് 6 കോടിയുടെയും, കളിസ്ഥലം വാങ്ങുന്നതിന് 2.8 കോടിയുടേയും, നഗരസഭാ ഓഫീസ് നവീകരണത്തിന്...

CHUTTUVATTOM

    കോതമംഗലം: കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന താലൂക്ക്‌ തല സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവ്വഹിച്ചു.കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.കെ. ശിവൻ...

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജും, മുംബൈ നാഷണൽ അസോസിയേഷൻ ഫോർ അപ്ലിക്കേഷൻ ഓഫ്‌ റേഡിയോ ഐസോടോപ്സ് ആന്റ് റേഡിയേഷൻ ഇൻ ഇൻഡസ്ട്രി യുമായി ചേർന്ന് 19, 20 തിയതികളിൽ ദ്വിദിന ദേശീയ...

NEWS

      കോതമംഗലം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ജീവിതത്തില്‍ ആര്‍ജിക്കേണ്ട വിവിധ ലഹരികളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി. അടിമാലി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍...

CHUTTUVATTOM

ശ​ബ​രി​മ​ല: വൃ​ശ്ചി​ക പു​ല​രി​യി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യി സ​ന്നി​ധാ​നം. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട മേ​ൽ​ശാ​ന്ന​തി സു​ബ്ര​ഹ്മ​ണ്യ​ൻ ശ​ങ്ക​ര​ൻ ന​ന്പൂ​തി​രി ന​ട​തു​റ​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ത​ന്ത്രി ക​ണ്ഠ​ര് ബ്ര​ഹ്‌​മ​ദ​ത്ത​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി ഇ.​ഡി.​പ്ര​സാ​ദ് ന​മ്പൂ​തി​രി...

CHUTTUVATTOM

    കോതമംഗലം: നെല്ലിക്കുഴി ഭഗവതി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ചൊവ്വാഴ്ച മുതൽ (നവംബർ 17 മുതൽ ഡിസംബർ 27 വരെ ആചരിക്കും .മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ ആറിന്...

NEWS

  കോതമംഗലം: കോതമംഗലം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമൊരുക്കുന്നതിനും മൂന്നാറിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനുമായി ആലുമ്മാവ്–കുരൂർ റോഡ് നവീകരിച്ച് മിനി ബൈപ്പാസായി വികസിപ്പിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. നെല്ലിക്കുഴി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഷിബു തെക്കുംപുറം...

CRIME

  പെരുമ്പാവൂര്‍:പെരുമ്പാവൂരില്‍ പോക്സോ കേസ് അതിജീവിതയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അറക്കപ്പടി സ്വദേശിയായ മുഹമ്മദ് അദ്‌നാനാണ് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഒന്നാം...

ACCIDENT

പോത്താനിക്കാട്: കാളിയാര്‍-കക്കടാശ്ശേരി റോഡില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകിട്ട് 5.15 ഓടെ പനങ്കരയിലുണ്ടായ അപകടത്തില്‍ കടവൂര്‍ സൗത്ത് പുന്നമറ്റം തോട്ടുചാലില്‍ സിജോയുടെ മകന്‍...

NEWS

  കോതമംഗലം :കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ 8 കോടി രൂപ അനുവദിച്ച് നവീകരണം ആരംഭിച്ചിരുന്ന രണ്ട് റോഡുകളിൽ ഒന്നിനെ പുതിയ മിനി ബൈപ്പാസ് എന്നും, പുതിയ പദ്ധതി എന്ന നിലയിലും എംഎൽഎ ഇപ്പോൾ...

ACCIDENT

  കോതമംഗലം: പോര്‍ച്ചുഗലിലുണ്ടായ അപകടത്തിൽ ഭൂതത്താന്‍കെട്ട് സ്വദേശിയായ യുവാവ് മരിച്ചു. ഭൂതത്താന്‍കെട്ട് ചെങ്കര മുത്തലത്തോട്ടത്തില്‍ ബോണി ബേസില്‍ കുര്യന്‍ (36) ആണ് മരിച്ചത്. ജോലി സംബന്ധമായ ആവശ്യത്തിനായി എത്തിയ ടൗണില്‍ രാത്രിയില്‍ താമസിച്ചിരുന്ന...

CHUTTUVATTOM

  കോതമംഗലം: ഹിന്ദ് ഷിറ്റോ റിയു കരാട്ടെ ദോ ഇന്റര്‍നാഷണല്‍ ഓള്‍ കേരള കരാട്ടെ ചാമ്പ്യന്‍ഷിപ് 2026 സംഘടിപ്പിച്ചു. കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തില്‍ നടത്തിയ മത്സരം ഷിബു തെക്കുമ്പുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു.കരാട്ടെ...

error: Content is protected !!