കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പിടികൂടി. കോതമംഗലം കുത്തുകുഴി നെടുമ്പനകുടി ജഗദീഷ് (48), മലയകീഴ് ഒളിക്കമാലി രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് രാജേഷ് വിജയൻ (46) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്.
കഴിഞ്ഞ മാസം 20 ന് പെരുമ്പാവൂർ എഎം റോഡിലുള്ള ഫെഡറൽ ബാങ്കിൻ്റെ ശാഖയിൽ രാജേഷ് തോമസ്, രാജേഷ് വിജയൻ എന്നിവർ ചേർന്ന് 73.2 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടങ്ങളുമായി എത്തി ഇവ പണയം വച്ച് ലോണായി 6,36000 രൂപ കൈപ്പറ്റി. ഇതേ ബാങ്കിലെ അപ്രൈസറായ ജഗദീഷ് മുക്കുപണ്ടം പരിശോധിച്ച് സ്വർണമാണെന്ന് സർട്ടിഫൈ ചെയ്ത് ബാങ്ക് ജീവനക്കാരെ കബളിപ്പിക്കുകയായിരുന്നു.
ഇൻസ്പെക്ടർ എൽ.അനിൽകുമാർ, എസ് ഐ മാരായ ജോജോ ജോർജ്, സുഭാഷ് തങ്കപ്പൻ, എ എസ് ഐ പ്രദീപ്കുമാർ, സിപിഒ മാരായ ഹാരിസ്, അജേഷ് എന്നിവരാണ് അന്വേഷണസംഘത്തിൽഉണ്ടായിരുന്നത്.






















































