Connect with us

Hi, what are you looking for?

CHUTTUVATTOM

കോട്ടപ്പടി വടക്കുംഭാഗം ഭാഗത്ത് നായകുട്ടിയെ കടിച്ചു കൊന്നത് കാട്ടുപൂച്ച

കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗം ഭാഗത്ത് വീടിന് വെളിയില്‍ അഴിച്ചുവിട്ട നായകുട്ടിയെ കടിച്ചു കൊന്നത് കാട്ടുപൂച്ചയെന്ന് അധികൃതർ. അജ്ഞാത ജീവി നായയെ കടിച്ചു കൊന്നുവെന്നായിരുന്നു  പ്രദേശത്ത് പരന്നത്. മുട്ടത്തുപാറ കൊറ്റാലില്‍ സാബുവിന്റെ നാല് മാസം പ്രായമുള്ള വളര്‍ത്തുനായകുട്ടിയെയാണ് കടിച്ചു കൊന്നത്.

നായയുടെ കഴുത്തിനാണ് കടിയേറ്റത്. കാട്ടുപൂച്ചയുടെ കടിയേറ്റാണ് നായകുട്ടി ചത്തതെന്ന് കോടനാട് അഭയാരണ്യം ഫോറസ്റ്റ് വെറ്റനറി സര്‍ജന്‍ ഡോ. ബിനോയ് സി. ബാബു നടത്തിയ പരിശോധനയില്‍ വ്യക്തമായെന്ന് വനം അധികൃതര്‍ പറഞ്ഞു. മേയ്ക്കപ്പാല ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകര്‍ സ്ഥലത്തെത്തിയിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ നാലിന് പ്രദേശവാസികള്‍ ശബ്ദംകേട്ടിരുന്നു. നേരം പുലര്‍ന്നപ്പോഴാണ് നായ കഴുത്തിന് പരിക്കേറ്റ് പറമ്പില്‍ ചത്തുകിടക്കുന്നത് കണ്ടത്.

You May Also Like

CHUTTUVATTOM

  കോതമംഗലം: കനത്ത മഴയെ തുടർന്ന്ജി ല്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി. ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ്പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ, യെസ്‌കാവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ സ്ഥാപിച്ച സെന്റർ ഫോർ ഡ്രോൺ, റോബോട്ടിക്സ് ആൻഡ് ഐഒടി ടെക്നോളജീസ് ഉത്‌ഘാടനം ചെയ്തു. കോളേജിലെ ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ...

CHUTTUVATTOM

കോതമംഗലം: കീരംപാറ മേഖലയിലെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യജീവി- മനുഷ്യ സംഘർഷം ഇല്ലാതാക്കാൻ കീരംപാറ പഞ്ചായത്തിൽ ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. വന്യമൃഗ ശല്യം കുറയ്ക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സ്വീകരിക്കേണ്ട...

CHUTTUVATTOM

കോതമംഗലം: പാത്തിക്കൽ പാലത്തിന് സമീപം തോട്ടിലേക്ക് മറിഞ്ഞ് ഒഴുക്കിൽപ്പെട്ട് മുങ്ങിത്താണ കാർ ഫയർഫോഴ്സ് സംഘം രാത്രിയും പകലും നീണ്ട തിരച്ചിലിനൊടുവിൽ പുറത്തെടുത്തു. ഒഴുക്കിൽപ്പെട്ട കാർ പാറയിറങ്ങി നിന്നപ്പോൾ വാഹനത്തിലുണ്ടായിരുന്നവർക്ക് പുറത്ത് കടക്കാനായതിനാൽ ആളപകടമില്ല....

CHUTTUVATTOM

​കുട്ടമ്പുഴ: കുട്ടമ്പുഴ ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സംരക്ഷണ ഭിത്തി തകർന്നു വീണിട്ട് ഒരു വർഷം പിന്നിട്ടിട്ടും പുനർനിർമ്മിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ദിവസേന നൂറുകണക്കിന് രോഗികളും ‘108’ ഉൾപ്പെടെയുള്ള ആംബുലൻസുകളും കടന്നുപോകുന്ന വഴിയാണിത്. ശ്രദ്ധ...

CHUTTUVATTOM

കോതമംഗലം: ഊന്നുകല്‍ വൈസ്‌മെന്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ ഷിബു തെക്കുംപുറം എംഎല്‍എയെ ആദരിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോണ്‍സണ്‍ തോമസ് യോഗം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എന്‍.വി തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം മണ്‍സൂണ്‍ ഫെസ്റ്റിവല്‍ മണ്‍സൂണ്‍ മാജിക്കിന് തട്ടേക്കാട് മിനി സ്വിറ്റ്‌സര്‍ലന്‍ഡില്‍ തുടക്കമായി. മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ അധ്യക്ഷത വഹിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി...

CHUTTUVATTOM

കോതമംഗലം: പരക്കെ മഴ കുറഞ്ഞെങ്കിലും വ്യഷ്ടി പ്രദേശത്ത് കനത്ത മഴ ലഭിച്ചതിനാല്‍ ഇടമലയാര്‍ ഡാമിലേക്ക് നീരൊഴുക്ക് ശക്തം. മൂന്ന് മണിക്കൂറില്‍ 1.98 എംസിഎം വെള്ളം ഡാം സംഭരണിയിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 24 മണിക്കൂറിനിടെ ഇടമലയാര്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മണ്‍സൂണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്ലത്തോണ്‍ 2026 ആവേശം പകര്‍ന്നു. കോതമംഗലം എംഎല്‍എ ഓഫീസില്‍ നിന്ന് രാവിലെ എട്ടിന് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ച് സൈക്കിള്‍...

CHUTTUVATTOM

കോതമംഗലം: ശക്തമായ മഴയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്ക ഭീഷണിയും കണക്കിലെടുത്ത് കോതമംഗലം താലൂക്കില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചതില്‍ രണ്ട് ക്യാമ്പുകള്‍ തുടരുന്നു. മഴ ശമിച്ചതോടെ രണ്ട് ക്യാമ്പുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ആളുകള്‍...

CHUTTUVATTOM

കോതമംഗലം: നീറ്റ് പരീക്ഷയില്‍ 603 മാര്‍ക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ അല്‍ഫിയ ജലീലിനെ ആദരിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി ലൈബ്രറി രക്ഷാധികാരി...

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ വെളിയംകുന്ന് നഗറിന്റെ ശോചനീയാവസ്ഥയെ തുടര്‍ന്ന് എസ്എച്ച്ആര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ കോതമംഗലം മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ സന്ദര്‍ശനം നടത്തി. മൈലൂര്‍ എംഎല്‍പിഎസ് അധ്യാപിക കെ.എസ് സൗദ സെന്‍സസ് ഡ്യൂട്ടിയുടെ...

error: Content is protected !!