കോതമംഗലം:ദേശീയ പാതയില്‍ കവളങ്ങാട് പഞ്ചായത്തില്‍ നാല് വ്യത്യസ്ത വാഹനാപകടങ്ങളില്‍ 10 പേര്‍ക്ക് പരിക്ക്. രാവിലെ നെല്ലിമറ്റം മില്ലുംപടിയില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. നെല്ലിമറ്റം പള്ളിക്ക് സമീപം ലോറി മതിലിലിടിച്ചുണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പിന്നീട് നെല്ലിമറ്റം സ്കൂളിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലും, തലക്കോട് കെഎസ്ആര്‍ടിസി ബസും കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരോരുത്തര്‍ക്ക് വീതവുമാണ് പരിക്കേറ്റത്.
നെല്ലിമറ്റം സ്കൂളിന് സമീപം രാവിലെ 11.30 നാണ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റ ബൈക്ക് യാത്രികനായ ജോസഫിനെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്കോട് വൈകിട്ട് നാലിനാണ് കെഎസ്ആര്‍ടിസി ബസും കാറും ബൈക്കും കൂട്ടിയിടിച്ചത്. ബൈക്ക് യാത്രികന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





















































