കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ വടാശേരി – തോളേലി റോഡ് ടാറിങ്ങ് പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി.1984-ല്‍ റോഡ് എട്ട് മീറ്റര്‍ വീതിയിൽ നിർമ്മിച്ച് 3.80 മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്ത് ഉദ്ഘാടനം ചെയ്തതാണ്. പിന്നീട് മാറിമാറി വന്ന സര്‍ക്കാരും പഞ്ചായത്ത് കമ്മിറ്റിയും 3.80 മീറ്റര്‍ വീതിയുണ്ടായിരുന്ന ടാറിംഗിന്റെ വീതി മൂന്ന് മീറ്ററായി ചുരുക്കിയതായി കേരള കോണ്‍ഗ്രസ് (എം) കോട്ടപ്പടി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
ഇപ്പോള്‍ റോഡിന്റെ ഇരുവശവും കോണ്‍ക്രീറ്റ് ചെയ്യുവാന്‍ ശ്രമം നടക്കുന്നതിനെതിരെയും പ്രതിഷേധം അറിയിച്ചു. റോഡ് പഴയതുപോലെ 3.80 മീറ്റര്‍ വീതിയില്‍ റീ-ടാര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. കോട്ടപ്പടിയില്‍ നിന്നും കോതമംഗലത്തേക്കുള്ള വഴിയില്‍ മടത്തുംപീടികയില്‍ കലുങ്ക് പണി വന്നതിനാല്‍ ചേറങ്ങനാല്‍ നിന്നും കോതമംഗലത്തേക്ക് വാഹനങ്ങള്‍ പോകുന്നത് തോളേലി – വടാശേരി റോഡില്‍ കൂടിയായിരുന്നു.
ഭാരവണ്ടികളും ബസും മറ്റു വാഹനങ്ങളും രണ്ടുമാസമായി ഈ വഴിയില്‍കൂടി സഞ്ചരിച്ചതിനാൽ വഴി വളരെ മോശമാകുകയും നടക്കാന്‍ പറ്റാത്തവിധം അവസ്ഥയിലുമാണ്. ആയതിനാല്‍ എത്രയും വേഗം റോഡ് റീ-ടാറിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജോർജ് മുടവുംകുന്നേല്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ടോമി തോമസ്, നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് മാത്യു ചേറ്റൂര്‍, പോള്‍ മുണ്ടക്കല്‍, സണ്ണി പുതുശേരി എന്നിവര്‍ പ്രസംഗിച്ചു.




















































