Connect with us

Hi, what are you looking for?

CHUTTUVATTOM

വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയ കമ്മിറ്റി പോസ്റ്റോഫീസിന് മുന്നിൽ ധർണ്ണ നടത്തി.

കോതമംഗലം  : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി.
ഭക്ഷ്യ ഉൽപ്പന്നങ്ങൾക്ക് മേൽ അന്യായമായി ഏർപ്പെടുത്തിയ അഞ്ച് ശതമാനം ജിഎസ്ടി പിൻവലിക്കുക, പേപ്പർ ക്യാരിബാഗിന്റെ 18% ജിഎസ്ടി പിൻവലിക്കുക, വിലക്കയറ്റം രൂക്ഷമാക്കുന്ന ജി എസ് ടി കൗൺസിലിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ധർമ്മസമരം സംഘടിപ്പിച്ചത്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ മുഴുവൻ ഏരിയ കേന്ദ്രങ്ങളിലും ഇന്ന് സമരം നടത്തുന്നുണ്ട്. സിപിഐഎം കോതമംഗലം ഏരിയ സെക്രട്ടറി ശ്രീ കെ എ ജോയ് സമരം ഉദ്ഘാടനം നിർവഹിച്ചു . വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡൻറ് എം യു അഷ്റഫ് അധ്യക്ഷത വഹിച്ച സമരം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എം പരീത് , പി എച്ച് ഷിയാസ് , ഏരിയ വൈസ് പ്രസിഡന്റ് ജോഷി അറക്കൽ തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ എ നൗഷാദ് സ്വാഗതവും ഏരിയ ട്രഷറർ കുര്യാക്കോസ് കെ എ നന്ദിയും അർപ്പിച്ചു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...