കോതമംഗലം: വേമ്പനാട്ട് കായല്‍ നീന്തിക്കയറാനൊരുങ്ങുന്ന പല്ലാരിമംഗലം കണ്ണാപറമ്പില്‍ ശ്രീകാന്ത് – അനുപമ ദമ്പതികളുടെ മകന് നീരജ് ശ്രീകാന്തിന്റെ വീട്ടില്‍ ആന്റണി ജോണ്‍ എം എല്‍ എ എത്തി. ശനിയാഴ്ച രാവിലെ ആലപ്പുഴ ചേര്‍ത്തല തവണക്കടവില്‍ നിന്ന് കോട്ടയം വൈക്കം കോവിലകത്തുംകടവ് വരെ മൂന്നര കിലോമീറ്റര്‍ നീന്താനാണ് നീരജ് തയ്യാറായിട്ടുള്ളതെന്ന് പരിശീലകന് വാരപ്പെട്ടി സ്വദേശി ബിജു തങ്കപ്പന് പറഞ്ഞു. കോതമംഗലത്തെ നീന്തല്‍ പരിശീലന കേന്ദ്രമായ ഡോള്‍ഫിന്‍ അക്വാടിക് ക്ലബ്ബാണ് നീന്തല്‍ പരിപാടി സംഘടിപ്പിക്കുന്നത്. ചേര്‍ത്തല അരൂക്കുറ്റിയില്‍ ദലീമ ജോജോ എം എല്‍ എ ഫ്ലാഗ് ഓഫ് ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, വാര്‍ഡ് മെമ്പർ എ എ രമണന്, സിപിഐ എം ലോക്കല്‍ സെക്രട്ടറി എം എം ബക്കർ, ലോക്കൽ കമ്മിറ്റിയംഗം കെ എം ഷാജി, ഡി വൈ എഫ് ഐ അടിവാട് മേഖലാ സെക്രട്ടറി കെ എ യൂസുഫ്, എസ് എഫ് ഐ ലോക്കല്‍ സെക്രട്ടറി ഒ എ ബാസിത്, മുന്‍ പഞ്ചായത്ത് മെമ്പർ എ പി മുഹമ്മദ് എന്നിവരും എം എല്‍ എയോടൊപ്പമുണ്ടായിരുന്നു.