കോതമംഗലം: യുണൈറ്റഡ് പ്രസ് ആന്റ് മീഡിയ കൗണ്‍സില്‍ എറണാകുളം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോതമംഗലം വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഹാളില്‍ ചേര്‍ന്ന യോഗം യുണൈറ്റഡ് പ്രസ് ആന്റ് മീഡിയ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് സജി ചാത്തന്നൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി രാഗം രാധാകൃഷ്ണന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. അനില്‍ കാക്കൂര്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ സംസ്ഥാന ഭാരവാഹികളെ ആദരിച്ചു. എറണാകുളം ജില്ലാ ഭാരവാഹികളായി യൂസുഫ് പല്ലാരിമംഗലം (പ്രസിഡന്റ്), നെല്‍സണ്‍ പനയ്ക്കല്‍ (വൈസ് പ്രസിഡന്റ്), അനില്‍ കാക്കൂര്‍ (സെക്രട്ടറി), ശശി ഇലഞ്ഞി (ജോയിന്റ് സെക്രട്ടറി), വര്‍ഗീസ് താനം (ട്രഷറര്‍), എ.ജെ സാബു എടത്തനായില്‍, റോബിന്‍സണ്‍ കെ, എഎംഎ. റഷീദ്, പി.എച്ച് ഷിയാസ് (എക്സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.





















































