കോതമംഗലം: ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഇന്ത്യയില്‍ ഒട്ടാകെ പ്രത്യേകിച്ചും ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് കോതമംഗലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്ലിമറ്റം ടൗണില്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടത്തിയ യോഗം സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ മണിലാല്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് എം.ഡി ബാബു അധ്യക്ഷതവഹിച്ചു. ജില്ലാ കമ്മിറ്റിയംഗം സി.വി ജേക്കബ്, ബ്ലോക്ക് സെക്രട്ടറി ടി.എസ് രാജു, ജോയിന്‍ സെക്രട്ടറി എം.എന്‍ സദാശിവന്, എം.എന്‍ അരവിന്ദാക്ഷന് നായര്‍, കെ.സി ജോര്‍ജ്, ബെഷി പോള്‍, പി.എന്‍ നാരായണന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



















































