Connect with us

Hi, what are you looking for?

NEWS

ഒന്നരക്കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

പെരുമ്പാവൂർ: ഒന്നരക്കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ആസാം നൗഗവ് ജൂറിയ
സ്വദേശി റൂഹുൽ അമീൻ (44), ബീഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി സുരേന്ദ്ര
പട്ടേൽ (56) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ഒക്കൽ
കാരിക്കോട് ഭാഗത്ത് വീട് വാടകയ്ക്ക് എടുത്തായിരുന്നു മയക്ക്മരുന്ന് വ്യാപാരം.
മുറിക്കകത്ത് പ്രത്യേക അറയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആസാമിൽ
നിന്നും തീവണ്ടി മാർഗമാണ് കഞ്ചാവ് എത്തിച്ചിരുന്നത്.

ചെറിയ പൊതികളാക്കി
രണ്ടായിരം രൂപയ്ക്കാണ് വിൽപ്പന. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും
മലയാളികളായ യുവാക്കൾക്കിടയിലും ആണ് ഇവർ വില്പന നടത്തിവന്നിരുന്നത്.
പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ. എ.എസ്.പി മോഹിത് റാവത്ത്
ഇൻസ്പെക്ടർ കെ.എം.രാജേഷ്, എസ്.ഐമാരായ വി.വിദ്യ, ഒ.എ.രാധാകൃഷ്ണൻ
എ.എസ്.ഐ പി.എ.അബ്ദുൽ മനാഫ് സീനിയർ സി പി ഒ മാരായ ടി.എൻ.മനോജ്
കുമാർ ടി.എ.അഫ്സൽ, ബെന്നി ഐസക് എന്നിവരാണ് പ്രത്യേക അന്വേഷണ
സംഘത്തിലുണ്ടായിരുന്നത്.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...