Connect with us

Hi, what are you looking for?

NEWS

രണ്ട് കറവപ്പശുക്കൾ ഇടിമിന്നലേറ്റ് ചത്തു.

കോട്ടപ്പടി : ഇ​ന്ന​ലെ വൈ​കി​ട്ട് ഇ​ടി​മി​ന്ന​ലി​ന്‍റെ അകമ്പടിയോടുകൂടി വന്ന കനത്ത കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത നാ​ശമാണ് വി​ത​ച്ച​ത്. നിരവധി വീ​ടു​ക​ള്‍ക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​ലി​യ​തോ​തി​ല്‍ കൃ​ഷി​നാ​ശം സം​ഭ​വി​ക്കുകയും ചെയ്‌തു. കോട്ടപ്പടി വാവേലിയിൽ ഇന്നലെ വൈകിട്ട് ഏഴുമണിയോടുകൂടി ഉണ്ടായ ഇടിമിന്നലേറ്റ് രണ്ട് കറവ പശുക്കൾ ദാരുണമായി കൊല്ലപ്പെടുകയും ചെയ്‌തു. വാവേലി പാറയിൽ സണ്ണി, മാനക്കുഴി വര്ഗീസ് എന്നിവരുടെ പശുക്കൾ ആണ് മിന്നലേറ്റ് ചത്തത്. കോട്ടപ്പടി പഞ്ചായത്ത് പ്രിസിഡന്റ് , വാർഡ് മെമ്പർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

You May Also Like