Connect with us

Hi, what are you looking for?

CRIME

രണ്ട് കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ; നെല്ലിക്കുഴി സ്വദേശിക്കെതിരെ കാപ്പ ചുമത്താനൊരുങ്ങി പോലീസ്.

കോതമംഗലം : മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന രണ്ട് കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ. കോലഞ്ചേരി,മഴുവന്നൂർ വാരിക്കാട്ടു വീട്ടിൽ ഷിജു (പങ്കൻ ഷിജു 40), കോതമംഗലം,നെല്ലിക്കുഴി പാറയിൽ വീട്ടിൽ അൻസിൽ (30) എന്നിവരെയാണ് കുന്നത്തുനാട് പോലിസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴയിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് ജ്വല്ലറി മോഷണത്തിന് പദ്ധതിയിടുമ്പോഴാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പള്ളിക്കരയിൽ വച്ച് പിടികൂടുന്നത്. പോലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ സാഹസികമായാണ് അറസ്റ്റ് ചെയ്തത്.

ഇരുപതോളം കേസുകളിൽ പ്രതിയായ ഇവർ കഴിഞ്ഞ ജൂലൈയിലാണ് ജയിൽ മോചിതരാകുന്നത്. ഹിൽപാലസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ബൈക്ക് മോഷണം, കുറുപ്പംപടി കൂട്ടുമടം ക്ഷേത്രത്തിൽ നിന്ന് മോഷണം, പള്ളിക്കര ഷാപ്പിൽ മോഷണം എന്നിവ നടത്തിയത് ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഡി.വൈ.എസ്. പി ഇ പി റെജി, എസ്.എച്ച്. ഒ വി.ടി ഷാജൻ, എസ് .ഐ എം.പി എബി, എ.എസ്. ഐ ശിവദാസൻ , എസ്.സി.പി ഒ മാരായ അബ്ദുൾ മനാഫ്, അഫ്സൽ, നോബിൻ, അജിത്, ഷർനാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇവർക്കെതിരെ കാപ്പ ചുമത്തുന്നതുൾപ്പടെയുള്ള നിയമനടപടി സ്വീകരിക്കുമെന്ന് എസ്.പി കെ. കാർത്തിക്ക് പറഞ്ഞു.


buy office 2016 pro

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...