Connect with us

Hi, what are you looking for?

SPORTS

മികച്ച കളിക്കാരെ വാർത്തെടുക്കുന്നതിനായി DBHS തൃക്കാരിയൂരിന് ഫുട്ബോൾ അക്കാദമി.

കോതമംഗലം : മികച്ച കളിക്കാരെ വാർത്തെടുക്കുന്നതിനായി DBHS തൃക്കാരിയൂരിന് ഫുട്ബോൾ അക്കാദമി (DBFC).  ചേലാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അശ്വാ ക്ലബ്ബിന്റെ സഹകരണത്തോടെ തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ ഹൈസ്കൂളിൽ ഫുഡ്‌ബോൾ അക്കാഡമി, ദേവസ്വം ബോർഡ്‌ ഫുട്ബോൾ ക്ലബ്‌ ആരംഭിച്ചു. അക്കാഡമിയുടെ ഉത്ഘാടനം ഇടുക്കി ഡിവിഷൻ സെൻട്രൽ എക്സൈസ് ആൻഡ് ജി എസ് ടി അസിസ്റ്റൻറ് കമ്മീഷണറും അശ്വാ ക്ലബ്ബിന്റെ പ്രസിഡന്റും ആയ റോയ് വർഗീസ് IRS കിക്ക്ഓഫ് ചെയ്തു ഉത്ഘാടനം നിർവഹിച്ചു. ഡിബിഎച്ച്എസിന്റെ ചിരകാല സ്വപ്നമായിരുന്നു ഒരു ഫുട്ബോൾ അക്കാദമി ആരംഭിക്കുക എന്നുള്ളത്. PTA പ്രസിഡൻറ് അഡ്വ.രാജേഷ് രാജൻ അധ്യക്ഷനായിരുന്ന യോഗത്തിൽ സ്കൂൾ HM രാജലക്ഷ്മി സി എസ് സ്വാഗതം ആശംസിച്ചു.

ദേശീയ ഫുട്ബോൾ താരവും ആസാം സ്വദേശിയും മാലി ഈഗിൾ എഫ്. സി കളിക്കാരനുമായ സാമുവൽ കുട്ടികൾക്ക് പരിശീലനം നൽകും . ക്ലബ് അംഗങ്ങളായ ജോമോൻ പ്രദീപ് സുനീഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഓണസമ്മാനം ആയി DBFC അംഗങ്ങൾക്ക് ജഴ്സി നൽകുമെന്ന് റോയ് വർഗീസ് IRS അറിയിച്ചു . ക്ലബ് സ്കൂൾതല കൺവീനറായ ദൃശ്യ ചന്ദ്രൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സംസ്ഥാന -ദേശിയ തലത്തിലേക്ക് മികച്ച ഫുഡ്‌ബോൾ കളിക്കാരെ വാർത്തെടുക്കുക എന്നതാണ് DBFC യുടെ മുഖ്യ ലക്ഷ്യം എന്ന് സംഘാടകർഅറിയിച്ചു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ രൂപീകരിച്ചു പ്രത്യേക പരിശീലനം ആണ് DBFC നൽകുന്നത്.

You May Also Like

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത്‌ തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ. തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ...

CRIME

കോതമംഗലം : ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം ജവഹർ കോളനി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന അടിയോടി കവല പുതുപ്പിലേടം വീട്ടിൽ അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ്...

ACCIDENT

കോതമംഗലം :- തൃക്കാരിയൂർ മുണ്ടുപാലത്തിൽ സംരക്ഷണഭിത്തി തകർത്ത് കാർ തോട്ടിലേക്ക് പതിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കോതമംഗലം തൃക്കാരിയൂർ മുണ്ടു പാലത്തിനു സമീപം നിയന്ത്രണം വിട്ട ഹ്യൂണ്ടായ് കാർ 10...