Connect with us

Hi, what are you looking for?

NEWS

കോൺഗ്രസ് മണ്ഡലം സെക്രട്ടറി ബിജെപിയിൽ ചേർന്നു.

കോതമംഗലം :  കോൺഗ്രസിന്റെ തൃക്കാരിയൂർ മണ്ഡലം സെക്രട്ടറി ബേസിൽ മന്നാല ബിജെപി യിൽ ചേർന്നു. ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ എൻ ജയചന്ദ്രൻ ബിജെപി അംഗത്വം നൽകി ഷാൾ അണിയിച്ചുകൊണ്ട് ബേസിൽ മന്നാലയെ സ്വീകരിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് യൂത്ത്കോൺഗ്രസിലെയും കോൺഗ്രസിലെയും ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും പരസ്യമായി സിപിഎംന് ആനുകൂലനിലപാട് സ്വീകരിക്കുകയും, അതേ തുടർന്ന് തൃക്കാരിയൂർ മേഖലയിൽ മൂന്ന് വാർഡുകളിലും കോൺഗ്രസ്‌ മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപെട്ട് ദയനീയ തോൽവി ഏറ്റുവാങ്ങുകയും ചെയ്തു.

പ്രാദേശിക കോൺഗ്രസ്സ് നേതാക്കന്മാരുടെ ഈ പ്രവണത അംഗീകരിക്കുവാൻ ആവില്ലെന്നും, തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം ന് വോട്ട് മറിച്ചുകൊടുത്തിട്ടുപോലും ബിജെപി യാണ് മൂന്ന് വാർഡുകളിൽ വിജയിച്ചതെന്നും, കോൺഗ്രസ് നേതാക്കാൻമാരുടെ ഇത്തരം പ്രവണതകൾ അവരെ ജനങ്ങളിൽ നിന്നും അകറ്റിയെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണമികവിൽ പ്രാദേശികമായി ജനങ്ങളോടൊപ്പവും ദേശീയതയ്ക്കൊപ്പവും പ്രവർത്തിക്കുന്നതിൽ അഭിമാനമുണ്ടെന്നും, വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ്സ് പ്രവർത്തകർ ബിജെപി യിലേക്ക് എത്തുമെന്നും നിരവധി കോൺഗ്രസ്സ് പ്രവർത്തകർ ഇക്കാര്യം സൂച്ചിപ്പിച്ചിട്ടുണ്ടെന്നും ബേസിൽ മന്നാല വ്യക്തമാക്കി.

You May Also Like

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത്‌ തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ. തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ...

CRIME

കോതമംഗലം : ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം ജവഹർ കോളനി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന അടിയോടി കവല പുതുപ്പിലേടം വീട്ടിൽ അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ്...

error: Content is protected !!