Connect with us

Hi, what are you looking for?

CHUTTUVATTOM

തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂളിൽ സായാഹ്ന ക്ലാസുകൾ ആരംഭിച്ചു.

കോതമംഗലം : തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂൾ എസ്എസ്എൽസി വിദ്യാർഥികൾക്കായി സായാഹ്ന ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു. കോവിഡ് പ്രതിസന്ധികൾ തരണം ചെയ്തു കൊണ്ട് എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുവാൻ വിദ്യാർഥികളെ തയ്യാറാക്കുന്നതിന്റെ മുന്നോടിയായി സ്കൂളിലെ അധ്യാപകരുടെയും പിടിഎ യുടെയും നേതൃത്വത്തിൽ സായാഹ്ന ക്ലാസ് ആരംഭിച്ചു.

വാർഡ് മെമ്പർ ശ്രീമതി ശോഭാ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പിടിഎ പ്രസിഡന്റ് Adv രാജേഷ് രാജൻ അധ്യക്ഷസ്ഥാനം വഹിക്കുകയും ചെയ്തു. സ്കൂൾ HM CS രാജലക്ഷ്മി ,സ്റ്റാഫ് സെക്രട്ടറി N S സുമേഷ് കൃഷ്ണൻ, പിടിഎ കമ്മിറ്റി അംഗം സുരേഷ് ,മറ്റ് രക്ഷിതാക്കൾ കുട്ടികൾക്ക് ആശംസകൾ നേർന്നു. അധ്യാപകരായ ഹേമ ജി കർത്ത,ഗ്രീഷ്മ,ശില്പ , ശാന്തിനി,ഗീതു,ദൃശ്യ എന്നിവർ കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

You May Also Like

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത്‌ തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ. തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ...

CRIME

കോതമംഗലം : ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം ജവഹർ കോളനി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന അടിയോടി കവല പുതുപ്പിലേടം വീട്ടിൽ അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ്...

ACCIDENT

കോതമംഗലം :- തൃക്കാരിയൂർ മുണ്ടുപാലത്തിൽ സംരക്ഷണഭിത്തി തകർത്ത് കാർ തോട്ടിലേക്ക് പതിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കോതമംഗലം തൃക്കാരിയൂർ മുണ്ടു പാലത്തിനു സമീപം നിയന്ത്രണം വിട്ട ഹ്യൂണ്ടായ് കാർ 10...