Connect with us

Hi, what are you looking for?

CHUTTUVATTOM

തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ ഹൈസ്കൂൾ സാനിറ്റൈസ് ചെയ്ത് ABVP പ്രവർത്തകർ മാതൃകയായി.

കോതമംഗലം : കൊറോണ ഭീഷണിയിൽ, വരും ദിവസങ്ങളിൽ നടത്താനിരിക്കുന്ന S.S.L.C പരീക്ഷകൾക്ക്‌ മുന്നോടിയായി കുഞ്ഞനിയന്മാരുടെയും അനുജത്തിമാരുടെയും സുരക്ഷയെക്കരുതിയും ‌ തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ ഹൈസ്കൂൾ സാനിറ്റൈസ് ചെയ്ത് ABVP പ്രവർത്തകർ അണുവിമുതമാക്കി.
ക്ലാസ്‌ മുറികളും, ടോയ്‌ലറ്റും, സ്റ്റാഫ്‌ റൂമുകൾ, നടവഴികൾ,ഗോവണി പടികൾ, കൈവരികൾ, ഡെസ്‌ക്കുകൾ, ബെഞ്ചുകൾ, മുറ്റം ഉൾപ്പടെ മുഴുവൻ ഭാഗങ്ങളും വൃത്തിയാക്കിയ ശേഷം സാനിറ്റൈസർ ലായനി സ്പ്രേ ചെയ്ത് അണുവിമുക്തമാക്കി.

സ്കൂൾ ഹെഡ്മിസ്ട്രസ്‌ രാജലക്ഷ്മി ടീച്ചറുടെ സാന്നിദ്ധ്യത്തിൽ ABVP കോതമംഗലം നഗർ സമിതി പ്രസിഡന്റ്‌ വിജിത്ത്‌ വിനോദ്, സെക്രട്ടറി പി എൻ ശ്രീദത്തൻ, നഗർസമിതി അംഗങ്ങളായ ടി ജി ഗോകുൽ, പി എസ് ഇന്ദ്രജിത്ത്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പരിപാടികൾ നടന്നത്.

You May Also Like

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത്‌ തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ. തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ...

CRIME

കോതമംഗലം : ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം ജവഹർ കോളനി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന അടിയോടി കവല പുതുപ്പിലേടം വീട്ടിൽ അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ്...