Connect with us

Hi, what are you looking for?

CHUTTUVATTOM

ഇടിമിന്നലേറ്റ് മാമലകണ്ടത്ത് മൂന്ന് വീടുകള്‍ക്ക് ഭാഗികനാശം: രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു

കോതമംഗലം: മഴക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് കുട്ടമ്പുഴ പഞ്ചായത്തിലെ മാമലകണ്ടത്ത് മൂന്ന് വീടുകള്‍ക്ക് ഭാഗികനാശം. ഇടിമിന്നലേറ്റ് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഗുരുതരമല്ല. മാമലകണ്ടം മാവിന്‍ചുവട് ഭാഗത്ത് താമസിക്കുന്ന മേട്‌നാപ്പാറ ഉന്നതിയിലെ ചന്ദ്രിക എല്‍ദോസ്, കളരിക്കില്‍ വിജുവിന്റെ ഭാര്യ ജിഷ എന്നിവര്‍ക്കാണ് മിന്നലേറ്റത്. ഇന്ന് വൈകിട്ട് 5.30നാണ് സംഭവം.

കട്ടിലില്‍ ഇരിക്കുകയായിരുന്ന ജിഷയുടെ പുറത്ത് മിന്നലേറ്റ് തരിപ്പ് അനുഭവപ്പെടുകയും, മോഹാലസ്യപ്പെട്ട് വീഴുകയുമായിരുന്നു. പുറത്ത് അസഹ്യമായ വേദനയും ഉണ്ടായി. ചന്ദ്രികയുടെ കൈയ്യിന് മുക്കാല്‍ മണിക്കൂറോളം മരവിപ്പ് സംഭവിച്ചു. ചന്ദ്രികയുടെ വീട്ടിലും ഭര്‍ത്തൃസഹോദരന്‍ കളരിക്കല്‍ വിജു, ചുണ്ടാട്ട് എല്‍ദോസ് എന്നിവരുടെ വീടുകള്‍ക്കുമാണ് മിന്നലേറ്റത്.

ഇവരുടെ വീടുകളിലെ വയറിങും മുഴുവന്‍ കത്തിനശിച്ചു. ചന്ദ്രികയുടെ വീട്ടിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. വൈദ്യുതി മീറ്ററും ഇലക്ട്രിക്ക്, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും പൊട്ടിത്തെറിച്ച് ചിന്നിചിതറി. ഫ്രിഡ്ജ്, മിക്‌സി, വാഷിംഗ് മെഷീന്‍, മോട്ടോര്‍ പമ്പ് സെറ്റ്, ടി.വി, സ്വിച്ച് ബോര്‍ഡുകള്‍ തുടങ്ങിയവയെല്ലാം ഉപയോഗശൂന്യമായതായി എല്‍ദോസ് പറഞ്ഞു. വീടിന്റെ പിന്‍ഭാഗത്തും ബെഡ് റൂമിന്റേയും ഭിത്തികള്‍ക്ക് വിള്ളല്‍ ഉണ്ടായിട്ടുണ്ട്. ഉദ്ദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടം നേരിട്ടതായി എല്‍ദോസ് പറഞ്ഞു.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം:കുട്ടമ്പുഴയിൽ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചതായി പരാതി.കുട്ടമ്പുഴ നൂറേക്കറിൽ താമസിക്കുന്ന ചക്കുംപൊട്ടയിൽ ബെന്നിയുടെ വാഹനമാണു വെള്ളിയാഴ്ച രാവിലെ കത്തി നശിച്ച നിലയിൽ കണ്ടത്. നിർധന കുടുംബത്തിൻ്റെ ഏക...

ACCIDENT

കോതമംഗലം:  കൊച്ചി- ധനുഷ് കോടി ദേശീയപാതയില്‍ കോതമംഗലത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വീടിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു. ഗുരുവായൂര്‍ സ്വദേശികളായ അഞ്ചോളം പേര്‍ മൂന്നാറില്‍ പോയി മടങ്ങുമ്പോഴാണ് കാര്‍ നിയന്ത്രണം വിട്ട് അപകടം...

CHUTTUVATTOM

കോതമംഗലം: പിണ്ടിമനയിൽ ജനവാസ മേഖലയിൽ കൃഷിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.വേട്ടാമ്പാറയിൽ മുണ്ടക്കല്‍ ബേബിയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ ആണ് വെടിവച്ചുകൊന്നത്. മൂലയില്‍ ജോസ് ആയിരുന്നു ഷൂട്ടര്‍.പഞ്ചായത്തിന്‍റെ ഷൂട്ടര്‍ പാനലിലെ അംഗമാണ്. പഞ്ചായത്തിലെ പല വാര്‍ഡുകളിലും...

CHUTTUVATTOM

കോതമംഗലം:കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്തിനും വാളറക്കുമിടയിൽ രാത്രി കാട്ടാന കൂട്ടം ഇറങ്ങി. മൂന്നാറിലേക്ക് ഉള്ള സഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ഭീതിയിലാക്കി. ദേശീയ പാതയിൽ നേര്യമംഗത്തിനും വാളറ ക്കുമിടയിലുള്ള വനമേഖലയിൽ വരുന്ന...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം കീരംപാറ പഞ്ചായത്തില്‍ നല്‍കിയ ടിഷ്യുകള്‍ച്ചര്‍ വാഴ തൈ, ഹൈബ്രിഡ് പച്ചക്കറി വിത്ത് എന്നിവയുടെ വിതരണോദ്ഘാടനം നടത്തി.കൃഷി ഭവനില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് വികസന...

CHUTTUVATTOM

കോതമംഗലം: നാടിന്റെ വികസന ആവശ്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനൊപ്പം ജനങ്ങളുടെ ആശ്രയകേന്ദ്രമായി കൂടി എംഎല്‍എ ഓഫീസ് മാറണമെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറത്തിന്റെ പുതിയ എംഎല്‍എ ഓഫീസ് മലയിന്‍കീഴ് ബൈപാസില്‍...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസ് റിസോഴ്സ് സെന്റര്‍ പൊതുയോഗവും, പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും, നിലവിലുള്ള ഭരണസമിതിയെ ആദരിക്കല്‍ ചടങ്ങും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: പിണവൂര്‍കുടി ട്രൈബല്‍ സ്‌കൂള്‍ ബോയ്‌സ് ഹോസ്റ്റലിലേക്ക് ദുബായ് മര്‍ഹബ ലയണ്‍സ് ക്ലബ്ബ് ഫാനുകള്‍ നല്‍കി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ദുബായ് മര്‍ഹബ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ദിപു ചാക്കോ,...

CHUTTUVATTOM

കടവൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി കടവൂര്‍ സഹകരണ ബാങ്കിന്‍രെ നേതൃത്വത്തില്‍ ഓണകിറ്റുകള്‍ ചെയ്തു. ബാങ്ക് പ്രസിഡന്റ് അരുണ്‍ ജോസഫ് സഹകാരികളായ ചാക്കോച്ചന്‍ പുന്നോലില്‍, സാനി കോയിക്കര എന്നിവര്‍ക്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബോര്‍ഡംഗം ശ്രീനിവാസന്‍...

CHUTTUVATTOM

  കോതമംഗലം: കുറുപ്പംപടി സെന്റ് പീറ്റർ ആന്റ് പോൾസ് ഫൊറോന പള്ളിയിൽ  ഇടവകയിലെ 60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ സ്നേഹസംഗമം സംഘടിപ്പിച്ചു. കോതമംഗലം രൂപത വികാരി ജനറാൾ മോൺ. ഡോ. വിൻസെന്റ് നെടുങ്ങാട്ട് മുഖ്യാതിഥിയായി...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് 2026-27 ജനകീയാസൂത്രണ പദ്ധതി പ്രകാരം കവളങ്ങാട് പഞ്ചായത്തിലെ കര്‍ഷക ഗ്രൂപ്പുകള്‍ക്ക് ടിഷ്യൂ കള്‍ച്ചര്‍ വാഴ തൈകള്‍ വിതരണം ചെയ്തു. ഉത്പാദന വര്‍ധനവിലൂടെ കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്....

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി അരുണാചല്‍പ്രദേശ് സ്വദേശി മിച്ചി മര്‍പ്പുവിന്റെ ഛായാചിത്രത്തിന് മുന്നില്‍ രാത്രി മെഴുകുതിരി തെളിയിച് പ്രാർത്ഥിച്ച് സഹപാഠികള്‍ അനുശോച്ചു. കോളേജിലെ ഓപ്പണ്‍ എയര്‍ തീയേറ്ററിന് മുന്നിൽ ബുധനാഴ്ച...

error: Content is protected !!