കോതമംഗലം: ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കോതമംഗലത്ത് ‘പുതിയകാലത്തെ വായന’ എന്ന വിഷയത്തില്‍ ടോക്ക് ഷോ സംഘടിപ്പിച്ചു. കോതമംഗലം ലയണ്‍സ് ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ എഴുത്തുകാരായ ശൈലന്, നവമി ലത, ബോബി കുര്യാക്കോസ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം കെ.പി ജയകുമാര്‍, ബ്ലോക്ക് സെക്രട്ടറി ജിയോ പയസ്, പ്രസിഡന്റ് അരുണ്‍ ബോബന്, കെ.എന്‍ ശ്രീജിത്ത്, അപര്‍ണ ഗോപി എന്നിവര്‍ പ്രസംഗിച്ചു



















































