Connect with us

Hi, what are you looking for?

NEWS

ഹൈജീൻ മോണിറ്ററിംഗ് സ്ക്വാഡ് കോതമംഗലത്ത് പരിശോധന നടത്തി

കോതമംഗലം: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഹൈജീൻ മോണിറ്ററിംഗ് സ്ക്വാഡ് കോതമംഗലത്ത് പരിശോധന നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു ഉദ്ഘാടനം നിർവ്വഹിച്ചു.

യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് കെ കെ അശോകൻ അധ്യക്ഷത വഹിച്ചു മുൻസിപ്പൽ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ സിന്ധു ജിജോ , ഹെൽത്ത് ഇൻസ്പെക്ടർ വി.വി സുരേഷ് എന്നിവർ ആരോഗ്യ പരിപാലന നിർദ്ദേശങ്ങൾ നൽകി. കെഎച്ച് ആർഎ എറണാകുളം ജില്ലാ പ്രസിഡന്റ് വി.ടി ഹരിഹരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.ടി റഹിം, ഹൈജീൻ കമ്മിറ്റി ചെയർമാൻ ബൈജു പി. ഡേവിസ്,കൺവീനർ കെ.പി നാദിർഷ, യൂണിറ്റ് സെക്രട്ടറി സി. ജെ ബെന്നി, ആശാ ലില്ലി തോമസ് എന്നിവർ പ്രസംഗിച്ചു.

നൂറോളം സ്ഥാപനങ്ങളിൽ ഇന്ന് പരിശോധന നടത്തി, നാളെയും വിവിധ മേഖലകളിൽ പരിശോധന തുടരും. നിലവിൽ ജില്ലയിലെ എട്ടോളം ഭാഗങ്ങളിൽ ഇതിച്ചേർന്നിരുന്നു, അടുത്ത ദിവസങ്ങളിൽ  പോത്തനിക്കാട്, മൂവാറ്റുപുഴ പെരുമ്പാവൂർ, മരട് തുടങ്ങി ഇരുപതോളം പ്രദേശങ്ങളിലേക്കും സ്ക്വാഡ് പരിശോധനക്കെത്തും.

ഹോട്ടലുടമകളെ ബോധവൽക്കരിക്കാൻ വ്യക്തമായ നിർദ്ദേശങ്ങളടങ്ങിയ ഫോമുകളുമായി സ്വന്തം സംഘടന തന്നെ ,ശുചിത്വം ഉറപ്പാക്കുന്ന ഈ പദ്ധതിയുമായി രംഗത്തിറങ്ങുകയായിരുന്നു.

 

You May Also Like

NEWS

കോതമംഗലം: കോട്ടപടി മാർ ഏലിയാസ് കോളേജിലെ മാർ അത്തനേഷ്യസ് ലൈബ്രറി, എൻ.എസ്.എസ് യൂണിറ്റ് , റീഡിംഗ് ക്ലബ്, ലിറ്റററി ഫോറം, ഇംഗ്ലീഷ് വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ വായനാവാരാഘോഷത്തിൻ്റെ ഭാഗമായി മാതിരപ്പിള്ളി ഗവ. വി.എച്ച്.എസ്.എസിൽ...

NEWS

കോതമംഗലം: കീരംപാറ സഹകരണ ബാങ്കിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ബാങ്കിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും സർവ്വിസിൽ നിന്ന് വിരമിക്കുന്ന സ്റ്റാഫ് അംഗത്തിന് യാത്രയയപ്പും നൽകി.ഷിബു...

NEWS

കോതമംഗലം:പുതിയ തലമുറയെ ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾക്ക് സാംസ്‌കാരിക സംഘടനകൾ മുൻഗണന നൽകണമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു.കോതമംഗലം ഫാസിന്റെ നാൽപതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജോയ് മാത്യു.കുട്ടികൾക്ക് ദിശാബോധവും ജീവിതത്തിലുടനീളം...

NEWS

കോതമംഗലം: ആർജെഡി കോതമംഗലം നിയോജകമണ്ഡലം സമ്മേളനം നടത്തി.ജില്ലാ പ്രസിഡന്റ് അഷറഫ് ചെങ്ങമനാട് ഉദ്ഘാടനം ചെയ്യ്തു. സാജൻ അമ്പാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജൂബി എം വർഗീസ്,ജില്ലാ സെക്രട്ടറി ജോസ് പുത്തൻവീടൻ,ജില്ലാ...

NEWS

കോതമംഗലം:  ജാതിയുടെയും മതത്തിന്റെയും അതിരുകൾ മറികടന്ന് ജീവിതപങ്കാളികളായവരാണ് ചേലാട് തുമ്പ്രത്തുകുടി ശിവനും, ഷാൻ്റിയും. 42 വർഷങ്ങൾക്ക് മുൻപ് എടുത്ത ആ തീരുമാനം ഇന്നും അഭിമാനത്തോടെയാണ് ഇവർ ഓർത്തെടുക്കുന്നത്. മതേതര ജീവിതം നൽകിയ സംതൃപ്തിയും...

NEWS

കോതമംഗലം :മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ സ്ഥാപക സെക്രട്ടറി പ്രൊഫ. എം.പി. വർഗീസിന്റെ 104-ാം ജന്മവാർഷികം പ്രൗഢഗംഭീരമായി ആഘോഷിച്ചു. ജന്മവാർഷികാഘോഷത്തിൻ്റെ ഭാഗമായ അനുസ്മരണ സമ്മേളനം, ബസേലിയോസ് പൗലോസ് ഇൻഡോർ സ്‌റ്റേഡിയത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാല...

NEWS

കോതമംഗലം: വാരപ്പെട്ടി സഹകരണ ബാങ്ക് ആട് വിതരണ പദ്ധതി തട്ടിപ്പെന്ന് പരാതി.വാരപ്പെട്ടി സഹകരണ ബാങ്ക് നടത്തിയ ആട് വിതരണം ആണ് തട്ടിപ്പെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ബാങ്ക് നല്‍കിയ ആട് ചത്തുപോയി. എന്നാല്‍ ബാങ്കിന്റെ...

NEWS

കോതമംഗലം: മൂന്ന് വര്‍ഷമായി കോതമംഗലം താലൂക്ക് ആശുപത്രിയില്‍ കിടപ്പ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഉച്ചഭക്ഷണം നല്‍കി വരുന്ന കെസിബിസി മദ്യവിരുദ്ധ സമിതി വടാട്ടുപാറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മന്ന എന്ന ജീവകാരുണ്യ...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ സ്ഥാപക സെക്രട്ടറിയും, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ എം. പി. വർഗീസിന്റെ 104-മത് ജന്മവാർഷികവും, വിശുദ്ധ പത്രോസ്, പൗലോസ് എന്നീ പുണ്യ അപ്പോസ്തലന്മാരുടെ ഓർമ്മപ്പെരുന്നാളും...

NEWS

കോതമംഗലം :മാർ അത്തനേഷ്യസ് കോളേജിലെ കൊമേഴ്സ് ബിരുദാനന്തര ബിരുദ-ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗവേഷകർക്കായി ദ്വിദിന ഗവേഷണ ശില്പശാല സംഘടിപ്പിച്ചു. കേരള സർവകലാശാല സ്കൂൾ ഓഫ് ബിസിനസ് മാനേജ്മെന്റ് ആൻഡ് ലീഗൽ സ്റ്റഡീസിലെ കൊമേഴ്സ്...

NEWS

കോതമംഗലം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാരിനെ അനുവദിക്കില്ലെന്നും, ധാർഷ്ട്യപൂർവ്വം മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനിക്കുന്നത് എങ്കിൽ ശക്തമായ യുവജന വിദ്യാർത്ഥി പോരാട്ടത്തെ നേരിടേണ്ടി വരുമെന്നും എഐവൈഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.ടി ജിസ്മോൻ....

NEWS

കോതമംഗലം : ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കോതമംഗലം തങ്കളം ഗ്രീൻവാലി പൗരാവലിയുടെ നേതൃത്വത്തിൽ സോക്കർ അരീന ഫുട്ബോൾ ടറഫ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. കോതമംഗലം പോലീസ് എസ് എച്ച് ഒ പ്രശാന്ത് കുമാർ ഉദ്ഘാടനം...

error: Content is protected !!