പല്ലാരിമംഗലം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിൽ പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിലെ മേറ്റുമാർക്ക് ഏകദിന പരിശീലനം നൽകി. പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലനപരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി കെ മൊയ്തു ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷാജിമോൾ റഫീഖ്, എ എ രമണൻ, ഷമീന അലിയാർ, പഞ്ചായത്ത് സെക്രട്ടറി സുധാദേവി എന്നിവർ പ്രസംഗിച്ചു.
![](https://i0.wp.com/kothamangalamnews.com/wp-content/uploads/2024/07/alfalah.jpeg?resize=600%2C750&ssl=1)
ജോയിന്റ് ബി ഡി ഒ എൻ ആർ ആനന്ദൻ, കില ഫാക്കൽറ്റി അജിത ഷാജി, ബ്ലോക് ജനറൽ എക്സ്റ്റൻഷൻ ആഫീസർ എം എസ് സിദ്ധീഖ് എന്നിവർ ക്ലാസ്സ്നയിച്ചു.
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)
You must be logged in to post a comment Login