Connect with us

Hi, what are you looking for?

NEWS

കാട്ടാന ശല്യം രൂക്ഷമായ നീണ്ട പാറയിൽ ദ്രുതകർമ്മസേനയുടെ സേവനം ലഭിക്കും

കോതമംഗലം : കാട്ടാന ശല്യം രൂക്ഷമായ നീണ്ട പാറയിൽ ദ്രുതകർമ്മസേനയുടെ സേവനം ലഭിക്കും.
നേര്യമംഗലം – ഇടുക്കി റോഡിൽ നേര്യമംഗലം നീണ്ടപാറ ചെമ്പന്‍കുഴി പ്രദേശത്താണ് കാട്ടാനയുടെ സ്ഥിരമായി ഉണ്ടാകുന്നത്. വനംവകുപ്പിന്റെ ദ്രുത കര്‍മ സേനയുടെ സേവനം രാത്രിയിലും പകലും സജീവമായി ഉണ്ടാകും.

കാട്ടാനയെ നിരീക്ഷിക്കാനും അവയെ കാട്ടിലേക്ക് തുരത്താനുമായി പരിശീലനം ലഭിച്ച ആറുപേരാണ് നേര്യമംഗലത്ത് എത്തിയിട്ടുള്ളത്. കാട്ടാനയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ വിവരം അറിയിച്ചാല്‍ ദ്രുത കര്‍മ സേന സ്ഥലത്തെത്തി അവയെ തുരത്താനുള്ള ശ്രമം ആരംഭിക്കും. അറിയിക്കേണ്ട നമ്പര്‍. 8547601475 (നഗരം പാറ ഫോറസ്റ്റ് സ്റ്റേഷന്‍ ), 9656643322, 9495814816 (ഡെപ്യൂട്ടി ആര്‍എഫ്ഒ, നഗരംപാറ സ്റ്റേഷന്‍).

You May Also Like

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ സാംഖ്യ ശാസ്ത്ര വകുപ്പുകളുടെ കൂട്ടായ്മയായ “സാംഖ്യയാൻ(sankhyayaan)” ൻ്റെ ആഭിമുഖ്യത്തിൽ, ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണത്തിൻ്റെ ഭാഗമായി സ്റ്റാറ്റ്ക്വെസ്റ്റ്-2024 ഓൾ കേരള ഇൻ്റർ-സ്‌കൂൾ ക്വിസ് മത്സരം നടത്തി. കേരളത്തിലെ...

NEWS

കല്ലൂർക്കാട്: കനത്ത മഴയിലും കാറ്റിലും മേഖലയിൽ നാശനഷ്ടം. നാഗപ്പുഴ പത്തകുത്തി ഭാഗത്താണ് അതിശക്തമായ കാറ്റിലും മഴയിലും കൃഷി നാശമുണ്ടായത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് മഴയ്ക്കൊപ്പം കാറ്റുമുണ്ടായത്. നിരവധി വീടുകളുടെ മുകളിൽ മരം വീണു....

NEWS

കോതമംഗലം: കവളങ്ങാട് മൗണ്ട് കാർമ്മൽ പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കർമ്മലമാതാവിൻ്റെ തിരുനാളിന് ഇടവക വികാരി ഫാ. പയസ് കുടകശ്ശേരി കൊടിയേറ്റി. ഇന്നു മുതൽ 19 വരെ ദിവസവും വൈകുന്നേരം 5 ന്...

NEWS

കോതമംഗലം: മഞ്ഞപ്പിത്തം ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധ ശക്തി വർദ്ധിപ്പിച്ച് ജനങ്ങളുടെ ആരോഗ്യം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ എൻ്റെ നാട് ജനകീയ കൂട്ടായ്മ പെയിൻ ആൻ്റ് പാലിയേറ്റീവ്...