കോതമംഗലം: വാരപ്പെട്ടി സഹകരണ ബാങ്ക് ആട് വിതരണ പദ്ധതി തട്ടിപ്പെന്ന് പരാതി.വാരപ്പെട്ടി സഹകരണ ബാങ്ക് നടത്തിയ ആട് വിതരണം ആണ് തട്ടിപ്പെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ബാങ്ക് നല്കിയ ആട് ചത്തുപോയി. എന്നാല്‍ ബാങ്കിന്റെ ക്ലാസില്‍ പറഞ്ഞ ഇന്‍ഷുറന്‍സ് പരിഗണന ലഭിക്കാതെയുമായതോടെ പദ്ധതിയിലെ തട്ടിപ്പ് അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
കിലോക്ക് 550 രൂപ പറഞ്ഞു കൊണ്ടാണ് പദ്ധതി തുടങ്ങിയത്. എന്നാല്‍ കിട്ടിയപ്പോള്‍ 650 രൂപയായി മാറി. ആട് ചത്തുപോയാല്‍ ഇന്‍ഷുറന്‍സ് ലഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും ലഭിച്ചിട്ടില്ല. ബാങ്ക് നടത്തിയ ആട് വിതരണം വന്‍ തട്ടിപ്പായിരുന്നുവെന്നാണ് സഹകാരികള്‍ പറയുന്നത്.






















































