കോതമംഗലം : സുമംഗല ഫിലിം സൊസൈറ്റിയുടെ ഗോൾഡൻ ജൂബിലി ലോഗോ പ്രകാശനം വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, സുമംഗലയുടെ പ്രസിഡന്റ് ആന്റണി പുളിക്കലിന് നൽകിക്കൊണ്ട് നിർവഹിച്ചു.
ചിത്രകാരൻ ജയൻ തൃപ്പൂണിത്തുറയും വീനസ് സാജുവും ചേർന്നാണ് ലോഗോ രൂപകല്പന ചെയ്തത്. ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരി ക്കുമെന്ന് സെക്രട്ടറി കെ.ഒ. കുര്യാക്കോസ്, ആൻ്റണി പുളിക്കൽ. ടി.ഇ. കുര്യൻ. എസ്. ഉദയൻ,പി.എൻ. സജി , കെ.ബി. ചന്ദ്രശേഖരൻ, എം. രാമചന്ദ്രൻ, സാജു വീനസ്, ജോയി മെർക്കുറി, സി.കെ. വിദ്യാസാഗർ എന്നിവർ അറിയിച്ചു. അടുത്ത മാസം12,13 തിയതികളിൽ കോതമംഗലം പിഡബ്ലുഡി ഹാളിൽ സുമംഗലയുടെ അന്തർദേശീയ ചലച്ചിത്ര പ്രദർശനങ്ങൾ നടക്കും.



















































