Connect with us

Hi, what are you looking for?

CRIME

ടാങ്കർ ലോറിയിൽ കഞ്ചാവ്‌ കടത്തൽ; രണ്ട് പേർ കൂടി പിടിയിൽ.

കുറുപ്പംപടി : ടാങ്കർ ലോറിയിൽ കഞ്ചാവ്‌ കടത്തൽ രണ്ട് പേർ കൂടി പിടിയിൽ. വിഷു ദിനത്തില്‍ പെരുമ്പാവൂർ ഇരവിച്ചിറയിൽ വച്ച് കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് തോപ്പുംപടി ചുള്ളിക്കൽ കൊച്ചങ്ങാടി കോളനിയിൽ ഇപ്പോൾ മട്ടാഞ്ചേരി മരക്കടവ് ഭാഗത്ത് വാടകക്ക് താമസിക്കുന്ന ആഷിക് (32), കരിമാലൂർ തട്ടാംപടി പുതുക്കാട് ഭാഗത്ത് വലിയ പറമ്പിൽ വീട്ടിൽ ഹാരിസ് (32) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒറീസയിൽ നിന്ന് കഞ്ചാവ് എത്തിക്കുന്നതിന് സൗകര്യമൊരുക്കുയും പണം സംഘടിപ്പിച്ചു കൊടുക്കുകയും ചെയ്തവരാണിവർ .

ടാങ്കർ ലോറിയിൽ ഒളിപ്പിച്ചു കടത്തുകയയായിരുന്ന ഇരുന്നുറ്റിയമ്പതു കിലോയോളം കഞ്ചാവാണ് പിടികൂടിയിരുന്നത്. വാഹന ഡ്രൈവർ സെൽവകുമാറിനെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കഞ്ചാവിന് പണം മുടക്കിയ നൗഷറിനെ പിടികൂടി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം കഞ്ചാവ് കടത്തിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലാകുന്നത്. കൂടുതൽ പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!