Connect with us

Hi, what are you looking for?

CHUTTUVATTOM

റോഡ് സുരക്ഷാ സംരംഭങ്ങള്‍ കാര്യക്ഷമമാക്കല്‍: ഡ്രൈവേഴ്സ് ഡേ ആചരിച്ചു

കോതമംഗലം: റോഡ് സുരക്ഷാ സംരംഭങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ASRTU, SBI KOTHAMANGALAM BRANCH എന്നിവരുടെ സഹകരണത്തോടെ ഡ്രൈവേഴ്‌സ്‌ഡേയായി (‘വാക്കുകളില്ലാതെ വഴി ഒരുക്കുന്നവര്‍ യാത്രികരുടെ മനസ്സറിയുന്നവര്‍’)ആചരിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കോതമംഗലം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു അധ്യക്ഷയായി. കെഎസ്ആര്‍ടിസി കോതമംഗലം യൂണിറ്റിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഡ്രൈവര്‍മാരായ അനില്‍ സി എ, അരുണ്‍ കെ.കെ, സിജോ മാത്യു എന്നിവര്‍ക്ക് മൊമന്റോ കൈമാറി.

സര്‍വീസ് കാലയളവിലെ അപകടരഹിത ഡ്രൈവിംഗ്, നാളിതുവരെ ഗുരുതരമായ അച്ചടക്ക നടപടികള്‍ നേരിടാത്തവര്‍, യാത്രക്കാരില്‍ നിന്നും യാതൊരുവിധ പരാതികളും ഉണ്ടാക്കാത്തവര്‍, കൃത്യമായി ജോലിക്ക് ഹാജരാകുന്നവര്‍, ഡീസല്‍ സേവിങ്‌സ് എന്നീ മാനദണ്ഡങ്ങള്‍ നോക്കിയാണ് മികച്ച ഡ്രൈവര്‍മാരെ തിരഞ്ഞെടുത്തത്. കൂടാതെ കോതമംഗലം യൂണിറ്റില്‍ കണ്ടക്ടര്‍ വിഭാഗത്തില്‍ യാത്രക്കാരോട് നല്ല രീതിയില്‍ പെരുമാറിയ അനസ് കരീമിനെ ഷാള്‍ അണിയിച്ച് ആദരിച്ചു.

കോര്‍പ്പറേഷന്റെ പ്രശംസ പത്രം ജീവനക്കാര്‍ക്ക് കോതമംഗലം മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ പ്രിന്‍സ് വര്‍ക്കി, പ്രതിപക്ഷ നേതാവ് സി പി എസ് ബാലന്‍, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ.ഷിബു കുര്യാക്കോസ് എന്നിവര്‍ നല്‍കുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.ചടങ്ങില്‍ ബേബി പൗലോസ്,കോതമംഗലം കെഎസ്ആര്‍ടിസി അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജെ നിജാമുദീന്‍, ജനറല്‍ സി ഐ അനസ് ഇബ്രാഹിം, അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍ ജോണ്‍സണ്‍ ജോസഫ്, സ്‌പെഷ്യല്‍ അസിസ്റ്റന്റ് പ്രീറ്റ്‌സി പോള്‍ എന്നിവര്‍ പങ്കെടുത്തു.

You May Also Like

NEWS

  കോതമംഗലം: കോതമംഗലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ കോഴിപ്പിള്ളി ഗവ. എല്‍പി സ്‌കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ സ്റ്റെഫിയോടൊപ്പമെത്തിയാണ് ആന്റണി ജോണ്‍ വോട്ട് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് വന്‍ വിജയം...

CHUTTUVATTOM

കോമംഗലം: വന്യമൃഗ, വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം...

NEWS

കോതമംഗലം:നാടിന്റെ വികസന നായകൻ ആന്റണി ജോണിന് പിണ്ടിമന കോട്ടപ്പടി പഞ്ചായത്തുകളിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണം.ജനമനസ്സിൽ ആഴത്തിൽ വേരുറച്ച ആത്മബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് വിവിധ പ്രദേശങ്ങളിൽ ലഭിച്ച ഉജ്വല വരവേൽപ്പുകൾ.കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി...

CHUTTUVATTOM

കോതമംഗലം : നാടിന്റെയാകെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ പര്യടനം.മാമലകണ്ടം എളംബ്ലാശേരി ആദിവാസി ഉന്നതിയിൽ നിന്നും രാവിലെ 7.30 ന് ആരംഭിച്ച പര്യടനം വടാട്ടുപാറയിൽ സമാപിച്ചു.പര്യടന ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും കലാലയങ്ങളും സന്ദർശിച്ചു.പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലും,മരിയൻ അക്കാദമിയിലും എത്തി അധ്യാപകരോടും, അനധ്യാപകരോടും, വിദ്യാർത്ഥികളോടും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. മുൻസിപ്പാലിറ്റിയിലെ...

CHUTTUVATTOM

കോതമംഗലം:വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണന്നും, സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസ പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർ ഭരണത്തിന് കാരണമാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇടതുപക്ഷ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം :എൽ ഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ശ്രേഷ്ഠ കാത്തോലിക്കാ അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട്‌ 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...

CHUTTUVATTOM

കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...

error: Content is protected !!