Connect with us

Hi, what are you looking for?

NEWS

ഷിബു തെക്കുംപുറത്തിന്റെ വിജയമുറപ്പിക്കാൻ ഭവന സന്ദർശനവുമായി സഹധർമ്മിണിയും.

  • എബി കുര്യാക്കോസ്

കോതമംഗലം: കോതമംഗലത്തെ യു.ഡി. എഫ് സ്ഥാനാർത്ഥി ഷിബു തെക്കുംപുറത്തിന്റെ വിജയമുറപ്പിക്കാൻ ഭവന സന്ദർശനവുമായി പത്നി ബിജി ഷിബു. കോതമംഗലം നിയോജക മണ്ഡലത്തിലെ ഓരോ വർഡുകളും കേന്ദ്രീകരിച്ചാണ് ബിജി ഷിബു വീടുകൾ കയറി തന്റെ ഭർത്താവിന് വോട്ട് അഭ്യർത്ഥിക്കുന്നത്. അതിരാവിലെ തുടങ്ങുന്ന ഈ പ്രവർത്തനത്തിൽ അതാത് പ്രദേശത്തെ യു.ഡി. എഫിന്റെ വനിതാ നേതാക്കളും പ്രവർത്തകരും പങ്കാളികളാകും. വരുന്ന ഒരാഴ്ചകൊണ്ട് പരമാവധി വീടുകളിൽ എത്താനാണ് ബിജിയുടെ ശ്രമം.

ഒരു നിയമസഭാ സ്ഥാനാർത്ഥിയുടെ പത്‌നി നേരിട്ടെത്തി വോട്ട് അഭ്യർത്ഥിക്കുന്നത് കോതമംഗലംകാരെ സംബന്ധിച്ചെടുത്തോളം പുതിയ അനുഭവമാണ്. അതുകൊണ്ട് തന്നെ മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നത്.

You May Also Like