Connect with us

Hi, what are you looking for?

CHUTTUVATTOM

ജനങ്ങളിലേക്ക് നേരിട്ട് എത്തി നന്ദി പറഞ്ഞ് ഷിബു തെക്കുംപുറം; മണ്ഡല പര്യടനം ശ്രദ്ധേയമായി

കോതമംഗലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ വൻ പിന്തുണയ്ക്കും വിശ്വാസത്തിനും നേരിട്ട് നന്ദി അറിയിച്ച് ഷിബു തെക്കുംപുറം നടത്തുന്ന മണ്ഡല പര്യടനം ശ്രദ്ധേയമായി മുന്നേറുന്നു. ഇന്നലെ നെല്ലിക്കുഴി പഞ്ചായത്തിൽ നടന്ന പര്യടനം 314 കവലയിൽ നിന്ന് ആരംഭിച്ച് നെല്ലിക്കുഴിയിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ നാട്ടുകാരും പ്രവർത്തകരും ആവേശകരമായ സ്വീകരണമാണ് നൽകിയത്.

ജനങ്ങളെ നേരിൽ കണ്ടു നന്ദി പറയുകയും അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും കേൾക്കുകയും ചെയ്യുകയാണ് പര്യടനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഷിബു തെക്കുംപുറം പറഞ്ഞു.കോതമംഗലത്തിന്റെ വികസനത്തിനായി ജനങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തങ്കളം-കാക്കനാട് നാലുവരിപാത, കുടിവെള്ള പദ്ധതികളുടെ മെച്ചപ്പെടുത്തൽ, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ പുരോഗതി, യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ, കാർഷിക മേഖലയെ ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾക്ക് മുൻഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

“ജനങ്ങൾ നൽകിയ വിശ്വാസം വലിയ ഉത്തരവാദിത്വമാണ്. ഓരോ പ്രദേശത്തെയും ആവശ്യങ്ങൾ മനസ്സിലാക്കി എല്ലാവരെയും ഉൾക്കൊള്ളുന്ന വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബാബു ഏലിയാസ് ഉദ്ഘാടനം നിർവഹിച്ചു. യുഡിഎഫ് നേതാക്കളായ എ റ്റി പൗലോസ്, എം വി റെജി, കെ എം ഹാരിസ്, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സനീറ നസ്സീർ, സി കെ സത്യൻ, എൻ സി ചെറിയാൻ, നാസ്സർ വട്ടേക്കടാൻ, റ്റി ജി അനിമോൻ, കെ എം പരീത്, സി എം യൂസഫ്, പരീത് പട്ടമാവുടിയിൽ, വിനോദ് കെ മേനോൻ, രഹ്ന നൂറുദ്ധീൻ, ഷമീർ പാറപ്പാട്ട്, വാർഡ് മെമ്പർമാർ തുടങ്ങീ നിരവധി യുഡിഎഫ് പ്രവർത്തകരും പങ്കെടുത്തു.തിങ്കളാഴ്ച കോതമംഗലം ഈസ്റ്റ് മണ്ഡലം, പിണ്ടിമന, വടാട്ടുപാറ തുടങ്ങിയ മേഖലകളിൽ പര്യടനം നടത്തും.

You May Also Like

NEWS

  കോതമംഗലം: കോതമംഗലം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമൊരുക്കുന്നതിനും മൂന്നാറിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനുമായി ആലുമ്മാവ്–കുരൂർ റോഡ് നവീകരിച്ച് മിനി ബൈപ്പാസായി വികസിപ്പിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. നെല്ലിക്കുഴി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഷിബു തെക്കുംപുറം...

NEWS

  കോതമംഗലം :കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ 8 കോടി രൂപ അനുവദിച്ച് നവീകരണം ആരംഭിച്ചിരുന്ന രണ്ട് റോഡുകളിൽ ഒന്നിനെ പുതിയ മിനി ബൈപ്പാസ് എന്നും, പുതിയ പദ്ധതി എന്ന നിലയിലും എംഎൽഎ ഇപ്പോൾ...

CHUTTUVATTOM

കോതമംഗലം: ഹിന്ദ് ഷിറ്റോ റിയു കരാട്ടെ ദോ ഇന്റര്‍നാഷണല്‍ ഓള്‍ കേരള കരാട്ടെ ചാമ്പ്യന്‍ഷിപ് 2026 സംഘടിപ്പിച്ചു. ഷിബു തെക്കുമ്പുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തില്‍ നടത്തിയ മത്സരത്തില്‍ കരാട്ടെ ചീഫ്...

NEWS

കോതമംഗലം: വന്യജീവി അക്രമങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എഐവൈഎഫ് കോതമംഗലം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.കോതമംഗലത്തെ വിവിധ പഞ്ചായത്തുകളില്‍ വര്‍ഷങ്ങളായി തുടരുന്ന വന്യജീവി ആക്രമണങ്ങളില്‍ നിരവധി മനുഷ്യജീവനുകള്‍ നഷ്ടപ്പെടുകയും വനപ്രദേശങ്ങളോട് ചേര്‍ന്നുകിടക്കുന്ന കൃഷിയിടങ്ങളില്‍...

CHUTTUVATTOM

കോതമംഗലം: ഓര്‍മ്മകള്‍ക്ക് നിറം പകര്‍ന്ന് എംഎ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ ഒത്തുകൂടി. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ നിന്ന് വിവിധ കാലഘട്ടങ്ങളില്‍ പഠിച്ചിറങ്ങി, അമേരിക്കയിലെ വിവിധയിടങ്ങളില്‍ താമസിക്കുന്ന പൂര്‍വ വിദ്യാര്‍ത്ഥികളുടെ കുടുംബ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തെ പ്രൊഫഷണല്‍ ഗായകര്‍ രൂപം കൊടുത്ത ‘വോയ്‌സ് ഓഫ് കോതമംഗല’ത്തിന്റെ പ്രഥമ ഗാനമേള നടത്തി. മെന്റര്‍ അക്കാദമി ഹാളില്‍ സുവര്‍ണരേഖ വേദിയൊരുക്കിയ പരിപാടി കവിയും ഗാനരചയിതാവുമായ ബാബു ഇരുമല ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം:രാമല്ലൂര്‍-കുമ്പളത്തുമുറി റോഡ് തകർന്ന് കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗത യോഗ്യമല്ലാതായി. കോതമംഗലം-ചേലാട് റോഡിനേയും മലയിന്‍കീഴ്-നാടുകാണി റോഡിനേയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡുകൂടിയാണ് രാമല്ലൂര്‍-കുമ്പളത്തുമുറി റോഡ്. ഈ റോഡിന്‍റെ പല ഭാഗങ്ങളിലും വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്....

NEWS

  കോതമംഗലം: കോതമംഗലം നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നെല്ലിക്കുഴി പഞ്ചായത്ത് പടിയിൽനിന്ന് ആരംഭിച്ച് ഗ്രീൻവാലി, മാർ ബസേലിയോസ് ഡെന്റൽ കോളേജ് വഴി തങ്കളം–മലയിൻകീഴ്–കോഴിപ്പിള്ളി ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന ആലുമ്മാവ്–കുരൂർ റോഡ് നവീകരിച്ച് മിനി ബൈപ്പാസായി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തിലെ നാല് പ്രധാന റോഡുകൾ ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിന് 9.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഷിബു തെക്കുംപുറം എംഎൽഎ. സംസ്ഥാന ബജറ്റ് പ്രൊപ്പോസലുകളിൽ ഉൾപ്പെട്ടവയാണ് ഇവ. ചേലാട് ഇരപ്പുങ്കൽ...

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ പ്രജ്ഞ – സെന്റർ ഫോർ ഇന്ത്യൻ നോളജ് സിസ്റ്റവും ചരിത്രവിഭാഗവും സംയുക്തമായി കളമെഴുത്ത് പാട്ട് ശില്പശാല സംഘടിപ്പിച്ചു. പാരമ്പര്യ കലാകാരനായ കടന്നമണ്ണ ശ്രീനിവാസൻ നയിച്ച ശില്പശാലയിൽ കളം...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ കൗണ്‍സിലിംഗ് ക്ലബിന്റെ ഉദ്ഘാടനവും ദ്വിദിന മാനസികാരോഗ്യ ബോധവല്‍ക്കരണ പരിപാടിയും നടത്തി. കോളേജ് യൂണിയനുമായി സഹകരിച്ച് നടന്ന മൈന്റ് സ്പാര്‍ക്ക് 2026 – മനസ്സിന്റെ കരുത്തിനായി ഒരു കൂട്ടായ്മ...

CHUTTUVATTOM

കൊച്ചി: സമൂഹത്തിന് പ്രചോദനമാകുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വനിതകളെ ആദരിക്കുന്നതിനായി റെഡ് എഫ്എം ഏര്‍പ്പെടുത്തിയ ‘റെഡ് ശക്തി അവാര്‍ഡ് 2026’ കോട്ടപ്പടി സെന്റ് ജോണ്‍സ് സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. ശ്രുതി ജോസ് എംഎസ്‌ജെയ്ക്ക്....

error: Content is protected !!