Connect with us

Hi, what are you looking for?

CHUTTUVATTOM

ഷാമോൻ കാസിം അനുസ്മരണ സമ്മേളനം നടത്തി.

കവളങ്ങാട് :  എച്ച്.എം.എസ്. ട്രേഡ് യൂണിയൻ നെല്ലിമറ്റം മേഖലാ കമ്മറ്റി പ്രസിഡൻ്റായിരുന്ന അന്തരിച്ച സഖാവ് ഷാമോൻ കാസിം അനുസ്മരണ സമ്മേളനം നെല്ലിമറ്റം കോളനിപ്പടിയിൽ വച്ച് നടത്തി.അനിൽ ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനം എച്ച്.എം.എസ്.സംസ്ഥാന വൈസ് പ്രസിഡൻ്റ് മനോജ് ഗോപി ഉദ്ഘാടനം ചെയ്തു. നാടിനും നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ട ചെറുപ്പക്കാരനായ ഷാമോൻ കാസിമിൻ്റ വിയോഗം എച്ച്.എം.എസ്.യൂണിയനും പ്രദേശവാസികൾക്കും വലിയ നഷ്ടമാണ് സംഭവിച്ചതെന്നും അദ്ദേഹത്തിൻ്റെ പൊതുപ്രവർത്തന രീതി പൊതു സമൂഹത്തിന് മാത്യകയായിരുന്നെന്നും മനോജ് ഗോപി പറഞ്ഞു.ഗ്രാമ പഞ്ചായത്ത് അംഗം ടിന ടിനു, സോമൻ കോളനിപടി, തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: നെല്ലിമറ്റം കോളനിപടിയിൽ നടന്ന അന്തരിച്ച എച്ച് എം.എസ്.നെല്ലിമറ്റം മേഖലാ പ്രസിഡൻ്റായിരുന്ന ഷാമോൻ കാസിം അനുസ്മരണം എച്ച്.എം.എസ്.സംസ്ഥാന വൈസ് പ്രസിഡൻ്റ് മനോജ് ഗോപി ഉദ്ഘാടനം ചെയ്യുന്നു.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...