Connect with us

Hi, what are you looking for?

CHUTTUVATTOM

സ്കൂൾ പരീക്ഷകൾ മാറ്റിവച്ചതിൽ പ്രതിഷേധം.

കോതമംഗലം: എസ് എസ് എൽ സി,ഹയർ സെക്കന്ററി പരീക്ഷകൾ മാറ്റിവച്ചതിൽ പ്രതിഷേധിച്ചു കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കോതമംഗലം വിദ്യാഭ്യാസ ജില്ല കമ്മറ്റി ജില്ല വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ ധർണ നടത്തി. ധർണ്ണ മുൻ മുനിസിപ്പൽ ചെയർമാൻ വി വി കുര്യൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് റഷീദ് ടി എസ് അധ്യക്ഷത വഹിച്ചു. റവന്യൂ ജില്ല ട്രഷറർ സാബു കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മറ്റി അംഗം വിൻസെന്റ് ജോസഫ്,എൻ ജി ഒ എ ജില്ല വൈസ് പ്രസിഡന്റ് ബേസിൽ ജോസഫ്സെറ്റോ താലൂക്ക് കൺവീനർ ജോൺ പി പോൾ,ബേസിൽ കുര്യൻ മാത്യൂസ് മാധവൻ എ. ഫ്രാൻസിസ് ജെ പുന്നാളിൽ, വി പി പോൾ,പ്രിൻസ് പത്രോസ് എന്ന തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like