Connect with us

Hi, what are you looking for?

CHUTTUVATTOM

കോട്ടപ്പടി മാര്‍ ഏലിയാസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സാരംഗ് 2കെ26: 86-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ (സാരംഗ് 2കെ26) 86-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന തല മേളയിലെ വിജയികള്‍ക്ക് എംഎല്‍എ ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്തു. വയലിനിസ്റ്റ് സ്റ്റീഫന്‍ മാത്യു ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

സ്‌കൂള്‍ ബോര്‍ഡ് പ്രസിഡന്റ് ഫാ. ജോസ് പരത്തുവയലില്‍ അധ്യക്ഷത വഹിച്ചു. കല്‍ക്കുന്നേല്‍ മാര്‍ ഗീവര്‍ഗീസ് സഹദാപള്ളി സഹവികാരി  ഫാ. ബെന്‍ സ്റ്റീഫന്‍ മാത്യു കല്ലുങ്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ജീന കെ. കുര്യാക്കോസ്, ഹയര്‍ സെക്കന്ററി വിഭാഗം അധ്യാപകരായ ജിബി വര്‍ഗീസ്, ബിന്ദു ജോര്‍ജ്ജ്, ഹൈസ്‌കൂള്‍ വിഭാഗം അധ്യാപിക സജി എം.വി, ഓഫീസ് അസിസ്റ്റന്റ് ബേബി എം.വൈ.എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമേഷ്ശിവകുമാര്‍ ആദരിച്ചു.

ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ജീന കെ. കുര്യാക്കോസ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.എം. ബേബി,വാര്‍ഡ് മെമ്പര്‍ മറിയാമ്മ പോള്‍, കോട്ടപ്പടി എം.ഇ.എച്ച്.എസ്.എസ്. മാനേജര്‍ ബിജി പി.ഐസക്, കല്‍ക്കുന്നേല്‍ മാര്‍ ഗീവര്‍ഗീസ് സഹദാപള്ളി ട്രസ്റ്റിമാരായ സി.എം. ജോര്‍ജ്ജ്,റ്റി.പി. കുര്യാക്കോസ്,പിറ്റിഎ. പ്രസിഡന്റ് പി.കെ. സുകുമാരന്‍,മാര്‍ ഏലിയാസ് കോളേജ് മാനേജര്‍ സുനില്‍ ജോസഫ്,കോട്ടപ്പടി സെന്റ് ജോര്‍ജ്ജ് പബ്ലിക് സ്‌കൂള്‍ മാനേജര്‍ എല്‍ദോ ജോസ്,സെന്റ് ജോര്‍ജ്ജ് ഇ.എം.യു.പി.എസ്.മാനേജര്‍ വര്‍ഗ്ഗീസ്‌കുട്ടി എം.കെ,മാതൃസംഘം ചെയര്‍പേഴ്‌സണ്‍ ലിന്റ സുബിന്‍, സ്‌കൂള്‍ ലീഡര്‍ നൂതന പോള്‍, സ്‌കൂള്‍ ചെയര്‍മാന്‍ മുഹമ്മദ് ഇമ്രാന്‍ എന്നിവര്‍ പങ്കെടുത്തു.

ഹെഡ്മിസ്‌ട്രെസ് താര എ പോള്‍ സ്വാഗതവും അധ്യാപക പ്രതിനിധി വിജു പി കൃതജ്ഞതയും രേഖപ്പെടുത്തി. വാര്‍ഷികാത്തോടാനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

 

You May Also Like

CHUTTUVATTOM

കോതമംഗലം : പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂ‌ളിൻ്റെ 93-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു...

CHUTTUVATTOM

കോതമംഗലം: നെടുങ്ങപ്ര സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഫാ. ജോര്‍ജ് പുല്ലന്‍ കൊടിയേറ്റി. നാളെ ജൂബിലി ദമ്പതിമാരെ ആദരിക്കല്‍, രാവിലെ 7.15ന് കാഴ്ചവയ്പ്പ്, കുര്‍ബാന, നൊവേന....

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം മാര്‍ ബസേലിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (എംബിറ്റ്‌സ്)കോളേജിന്റെ പുതിയ അക്കാദമിക് വിംഗിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. മാര്‍ തോമ ചെറിയ പള്ളി വികാരി ഫാ....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ 58-) മത് വാർഷികാഘോഷവും, അധ്യാപക രക്ഷകർത്താ ദിനവും,യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.  ആന്റണി ജോൺ എംഎൽഎ  ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു...

CHUTTUVATTOM

കോതമംഗലം: കീരമ്പാറ വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ 88-ാമത് സ്‌കൂള്‍ വാര്‍ഷികാഘോഷം’ സ്‌പെക്ട്ര 2കെ26′ സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ.ജോണ്‍ പിച്ചാപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഫാ. ജേക്കബ്...

CHUTTUVATTOM

കോതമംഗലം: കെട്ടിടത്തിന് മുകളില്‍നിന്ന് ഇറങ്ങുന്നതിനിടെ കാല്‍വഴുതി വീണ് മധ്യവയസ്‌കന്‍ മരിച്ചു. വടാട്ടുപാറ കൊച്ചുപറമ്പില്‍ ബിനോയി കുര്യന്‍ (56) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി വടാട്ടുപാറ ഓഫീസ് ജംഗ്ഷനിലെ കെട്ടിടത്തില്‍ വച്ചായിരുന്നു അപകടം. ഉടന്‍...

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറ സെന്റ് ജോര്‍ജ് പബ്ലിക് സ്‌കൂളില്‍ വാര്‍ഷികാഘോഷം ജോര്‍ജോത്സവ് 2026 സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. എല്‍ദോസ് സ്‌കറിയ കുമ്മംകോട്ടില്‍ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം: മൂവാറ്റുപുഴ ക്രിക്കറ്റ് ലീഗിന് (കെഎംസിഎല്‍ 2026) പരീക്കണ്ണിയില്‍ തുടക്കമായി. പരീക്കണ്ണി അതിനാട്ട് സ്‌പോര്‍സ് ഹബ്ബ് അരീന ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു. യോഗത്തില്‍ അന്‍വര്‍...

CHUTTUVATTOM

കോതമംഗലം:പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കോതമംഗലം നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നൽകി. ആഗോള സര്‍വ്വമത തിര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ത്തോമ ചെറിയപള്ളിയുടെയും, മതമൈത്രി സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വീകരണം അഡ്വ.ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: കോതമംഗലം -മൂവാറ്റുപുഴ റോഡിൽ കറുകടം അമ്പലംപടിയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.വാരപ്പെട്ടി പോത്തനാകാവുംപടി പൂക്കരമോളയിൽ കൃഷ്ണകുമാറിന്റെ ഭാര്യ ഗീതയാണ് മരണമടഞ്ഞത്. മകൻ യദുവിനൊപ്പം അമ്പലത്തിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഗീതയെയും, യദുവിനെയും...

CHUTTUVATTOM

കോതമംഗലം: ഭൂതത്താന്‍കെട്ട് പാലത്തിന് താഴെ പുഴയില്‍ അങ്കമാലി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അങ്കമാലി ചമ്പന്നൂര്‍ സൗത്ത് തിരുതനത്തി ബിനില്‍ (32) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് വീട്ടില്‍നിന്ന് ബിനിലിനെ...

CHUTTUVATTOM

കോതമംഗലം: കേരളത്തിന്റെ കായികരംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവതി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച നവതി മെമ്മോറിയല്‍ ബില്‍ഡിംഗിന്റെയും, നവീകരിച്ച പവലിയന്റെയും ഉദ്ഘാടനം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ...

error: Content is protected !!