പെരുമ്പാവൂർ : മുക്കുപണ്ടം പണയം വച്ച് ശ്രീമൂലനഗരത്തെ സ്വകാര്യ ഗോൾഡ് ലോൺ സ്ഥാപനത്തിൽ നിന്ന് മൂന്നേകാൽ ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടു പേരെ കാലടി പോലിസ് അറസ്റ്റ് ചെയ്തു. ശ്രീമൂലനഗരം ഇടപ്പള്ളത്ത് വീട്ടിൽ ഷിഹാബ് (40), ശ്രീമൂലനഗരം മാങ്ങാട്ടിൽ വീട്ടിൽ അബ്ദുൾ മനാഫ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നു പ്രാവശ്യമായാണ് ഇവർ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയത്.
കാലടി എസ്.എച്ച്.ഒ ബി.സന്തോഷ്, എസ്.ഐമാരായ സ്റ്റെപ്റ്റോ ജോൺ, സി.ടി.ഷൈജു, എ.എസ്.ഐ അബ്ദുൾ സത്താർ, എസ്.സി.പി.ഒ മാരായ അനിൽകുമാർ, നൗഫൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളത്. തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും, ഇവർ മറ്റ് സ്ഥാപനങ്ങളിൽ സമാനമായ തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു.