Connect with us

Hi, what are you looking for?

CHUTTUVATTOM

റെഡ് ക്രോസ് കോവിഡ് പ്രതിരോധ വസ്തുക്കൾ കൈമാറി.

കോതമംഗലം: റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ താലൂക്കിലെ വിവിധ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകളിലേക്ക് നല്കുന്നതിനായി ഹാൻഡ് വാഷ്സോപ്പ്, മാസ്ക് എന്നിവ കൈമാറി.

റെഡ് ക്രോസ് പിണ്ടി മന, നേര്യമംഗലം, പോത്താനിക്കാട് വില്ലേജ് യൂണിറ്റുകൾക്കും, വിവിധ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകളിലേക്കും പ്രതിരോധ വസ്തുക്കൾ വിതരണം ചെയ്യുന്നതിൻ്റെ താലൂക്ക്തല ഉദ്ഘാടനം റെഡ് ക്രോസ് താലൂക്കു ചെയർമാൻ ജോർജ് എടപ്പാറയിൽ നിന്നും കോതമംഗലം തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്ഏറ്റുവാങ്ങിക്കൊണ്ട് നിർവ്വഹിച്ചു.

ചടങ്ങിൽ തഹസിൽദാർ കെ.എം നാസർ റെഡ്ക്രോസ് സംസ്ഥാന കമ്മറ്റി അംഗം അഡ്വ: രാജേഷ് രാജൻ, ലോറൻസ് എബ്രഹാം, ബിനോയി തോമസ്, എൽദോ പി.വി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

You May Also Like