കോതമംഗലം : കോട്ടപ്പടിയിൽ റേഷൻകടയിൽ കയറി ജീവനക്കാരനെ വെട്ടിപരിക്കേൽപ്പിച്ച പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ റേഷൻ കടകൾ അടച്ചിട്ട് ഇന്ന് പ്രതിഷേധയോഗം നടത്തി .
പ്രതിഷേധയോഗം സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് മുൻ MLA ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി വി ബേബി അധ്യക്ഷത വഹിച്ചു.
കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ഗോപി, സിപിഐഎം കോട്ടപ്പടി ലോക്കൽ സെക്രട്ടറി പി എം വർഗീസ്, സംഘടനയുടെ ജില്ല വൈസ് പ്രസിഡണ്ട് മാജോ മാത്യു, താലൂക്ക് സെക്രട്ടറി എം എം രവി, ആന്റണി പാലക്കുഴി, എം എസ് സോമൻ, ടി എം ജോർജ്, ബിജി മാത്യു, സനൽ കുമാർ, പി പി ഗീവർഗീസ്, തുടങ്ങിയവർ പ്രസംഗിച്ചു.