കോതമംഗലം: കശുവണ്ടിക്കമ്പിനിയിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ഒരു കോടി രുപ ബാധ്യതയാക്കി മുങ്ങിയ തട്ടിപ്പുവീരനെ പോലീസ് സംരക്ഷയ്ക്കുന്നതായി അരോപിച്ച് കുടംബം പോലീസ്പോലീസ് സ്റ്റേഷനുമുന്നിൽ സത്യാഗ്രഹം തുടങ്ങി. ചെറുവട്ടൂർ മിൽട്ടൺ കാഷ്യൂസിന്റെ പങ്കാളി ചെറുവട്ടൂർ രാജേഷ് നിലയിത്തിൽ രാജേഷ്, ഭാര്യ നിഷ, മാതാവ് രാജമ്മ ഇയമകൾ നയന എന്നിവരാണ് ഇന്നലെ ചൊവ്വാഴ്ച്ച രാവിലെ 11 മുതൽ കോതമംഗലം പോലീസ്സ്റ്റേഷനു മുന്നിൽ സത്യാഗ്രഹം ആരംഭിച്ചിട്ടുള്ളത്. രാവിലെ പോലീസുമായി ഈ വിഷയത്തിൽ ചർച്ച നടന്നെന്നും വിഷയത്തിൽ പരിഹാരമുണ്ടാക്കാമെന്ന് വാക്കാലുള്ള ഉറപ്പാണ് പോലീസ് നൽകിയതെന്നും ഇത് അംഗീകരിയ്ക്കാൻ കഴിയില്ലന്നും അതിനാലാണ് മുൻ നിശ്ചയപ്രകാരം സ്റ്റേഷനുമുന്നിൽ സത്യാഗ്രഹമിരിയ്ക്കാൻ തീരുമാനിച്ചതെന്നും രാജേഷ് വ്യക്തമാക്കി.
ഒരാഴ്മുമ്പ് ഇത് സംബന്ധിച്ച് കോതമംഗലം പോലീസ്സ്റ്റേഷനിൽ അറിയിപ്പുനൽകിയിരുന്നു. വിവരം പത്രസമ്മേളനത്തിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും പരിഹാരമാവാത്ത സാഹചര്യത്തിലാണ് ഞങ്ങൾ ഇന്ന് സത്യാഗ്രഹത്തിന് എത്തിയിട്ടുള്ളത്. 80 കാരിയായ അമ്മയും രോഗിയായ ഭാര്യയും മകളോടൊപ്പമാണ് രാജേഷ് സ്റ്റേഷന് മുൻപിൽ സത്യഗ്രഹം ഇരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കാൻ മുവാറ്റുപുഴ DYSP കോതമംഗലം CIയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉടൻ തന്നെ തട്ടിപ്പ് നടത്തിയ ആളെ പിടികൂടുമെന്നും, നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ ഇയാൾ ഒളിവിലാണെന്നും, ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും കോതമംഗലം CI അനിൽ പറഞ്ഞു.