ACCIDENT
സ്വകാര്യ ബസ് മതിലിൽ ഇടിച്ചു നിരവധി യാത്രക്കാർക്ക് പരിക്ക്.

കുറുപ്പംപടി : കോതമംഗലം-ആലുവ റൂട്ടിൽ സർവ്വീസ് നടത്തുന്ന ഉത്രം ബസ് ആണ് രാവിലെ മുടക്കരായിയിൽ അപകടത്തിൽപ്പെട്ടത്. ഏകദേശം 15 യാത്രക്കാർക്ക് പരിക്കേറ്റു. എതിരെ വന്ന കാറിനെ ഓവർടേക്ക് ചെയ്തുവന്ന ബൈക്ക്ക്കാരൻ്റെ ജീവൻ രക്ഷിക്കാൻ വേണ്ടി ബസ് വെട്ടിച്ചു മാറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഗുരുതരമായി പരുക്കേറ്റ മാവിൻചുവട് സ്വദേശിയെ കോലഞ്ചേരി ആശുപത്രിയിലും, പരുക്കേറ്റവരെ പ്രാഥമിക ചികിത്സക്കായി പെരുമ്പാവൂർ സാൻജോ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ACCIDENT
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.

കോതമംഗലം: – നേര്യമംഗലത്തിന് സമീപം വില്ലാഞ്ചിറയിൽ ഇന്ന് വൈകിട്ട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. തോപ്രാംകുടി സ്വദേശിനി കിഴക്കേ ഭാഗത്ത് ലാലി മാത്യു (48) വാണ് മരിച്ചത്. ഭർത്താവ് മാത്യുവിനൊപ്പം സ്കൂട്ടറിൽ കോതമംഗലം ഭാഗത്തേക്ക് വരുമ്പോൾ എതിരെ വന്ന സ്വകാര്യ ബസിലിടിച്ചാണ് അപകടം സംഭവിച്ചതെന്ന് ഊന്നുകൽ പോലീസ് അറിയിച്ചു. മുമ്പും ഈ ഭാഗത്ത് വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. മൃതദേഹേം കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
ACCIDENT
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്

കോട്ടപ്പടി : ഇന്ന് രാവിലെ പത്ത് മണിയോടടുത്ത് കോട്ടപ്പടി മാർ എലിയാസ് കോളേജിന് മുൻപിലുള്ള മെയിൻ റോഡിലാണ് അപകടം നടന്നത് . കാറിന്റെ മുൻ ടയറിന്റെ ഭാഗത്ത് ബുള്ളറ്റ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ എയർ ബാഗുകൾ വിരിയുകയും ചെയ്തു. അപകടത്തിൽ ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്ന കോട്ടപ്പടി അരുവപ്പാറ സ്വദേശിയുടെ കാൽ മുട്ടിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ യുവാവിനെ ഉടൻതന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
ACCIDENT
പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

കുട്ടമ്പുഴ : ഞായപ്പിള്ളിയിൽ ഇന്ന് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. തട്ടേക്കാട് – കുട്ടമ്പുഴ റോഡിൽ ഞായപ്പിള്ളി അറമ്പൻകുടി പാലത്തിന് സമീപമാണ് വാനും കാറും തമ്മിൽ കൂട്ടിയിടിച്ചത്. രണ്ടു വാഹനങ്ങളിലേയും ഡ്രൈവർമാർക്ക് പരിക്ക് പറ്റി. നിയന്ത്രണം വിട്ട വാൻ റോഡരികിലെ വെള്ളം കെട്ടിക്കിടക്കുന്ന ചതുപ്പിലേക്ക് പാഞ്ഞെങ്കിലും വീഴാതെ തങ്ങി നിന്നത് ആശ്വാസമായി. മുമ്പും ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
-
ACCIDENT3 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT5 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME5 days ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
NEWS1 week ago
കോതമംഗലത്ത് രണ്ടിടങ്ങളിൽ തീ പിടുത്തം : ജാഗ്രത പുലർത്തണമെന്ന് അഗ്നി രക്ഷാ സേന
-
NEWS1 week ago
കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോൺ പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി
-
CRIME4 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു
-
NEWS2 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME3 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു