Connect with us

Hi, what are you looking for?

NEWS

നാണ്യവിളകൾക്കൊണ്ട് മുഖ്യമന്ത്രി ചിത്രം ഒരുക്കി പ്രിൻസ് ഭൂവനചന്ദ്രൻ


ഏബിൾ. സി. അലക്സ്‌

കട്ടപ്പന : നവകേരള സദസിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെക്കെത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇടുക്കിയിലെ നാണ്യ വിള കൾക്കൊണ്ട് ആദരം ഒരുക്കുകയാണ് ഇടുക്കി, നെടുംകണ്ടം രാമക്കൽമേട് സ്വദേശി പ്രിൻസ് ഭൂവനചന്ദ്രൻ.മുഖ്യമന്ത്രിക്കും,
കേരള മന്ത്രിസഭക്കും അഭിവാദനങ്ങൾ അർപ്പിച്ചു കൊണ്ടാണ് ഇടുക്കിയിലെ 20 നാണ്യവിളകൾ, സുഗന്ധവ്യഞ്ജനങ്ങൾ, കാർഷിക വിളകൾ, പച്ചക്കറികൾ എന്നിവ ചേർത്ത് പിണറായി വിജയൻ്റെ ചിത്രം പ്രിൻസ് ഒരുക്കിയത്. കുരുമുളക്, ഏലം, കാപ്പി, തേയില, കൊക്കോ,അടയ്ക്ക,ഗ്രാമ്പു,ജാതി, തച്ചോലം , പട്ട, മഞ്ഞൾ, ഇഞ്ചി, കപ്പ, ചേന, ചേമ്പ്,പയർ, ക്യാരറ്റ് , പാവൽ, വെണ്ട, വെളുത്തുള്ളി എന്നീ പ്രധാന ഉൽപന്നങ്ങൾ ഉൾപ്പെടുത്തി രണ്ടര അടി വലുപ്പത്തിലാണ് വെൽഡിങ് വർക്ക്‌ ഷോപ്പ് ഉടമയായ ഈ കലാകാരൻ മുഖ്യമന്ത്രിയുടെ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.വ്യത്യസ്തമായി ചിന്തിച്ച് ശില്പങ്ങളും, കൗതുകകരമായ ചിത്രങ്ങളും രൂപങ്ങളും ഒരുക്കി ജനമനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കലാകാരനാണ് പ്രിൻസ്. തന്റെ വിവാഹ വാർഷിക ദിനം
ഭീമൻ റോസ പുഷ്പം കൊണ്ട് മാസാക്കി വൈറലായ പ്രതിഭയാണിദ്ദേഹം.
6 അടി നീളത്തിലും രണ്ടര അടി വ്യാസത്തിലുമുള്ള ഇരുമ്പ് ഷീറ്റ് ഉപയോഗിച്ചുള്ള റോസാപ്പൂവാണ് തൊട്ടതെല്ലാം പൊന്നാക്കുന്ന ഈ കലാകാരൻ പ്രിയതമക്ക് സമ്മാനിച്ചത്.ഈ പൂവിനാകട്ടെ 50 കിലോയിലധികം ഭാരമുണ്ട്.
വിവിധ കലാസൃഷ്ടികളിലൂടെ ഏഷ്യൻ റെക്കോർഡ് ഉൾപ്പെടെ നിരവധി റെക്കോർഡുകളും, പുരസ്‌കാരങ്ങളും പ്രിൻസിനെ തേടിയെത്തിയിട്ടുണ്ട്.രജിമോൾ ആണ് ഭാര്യ.ഭുവനചന്ദന,പ്രപഞ്ച് എന്നിവരാണ് മക്കൾ

You May Also Like

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല്‍ വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന്‍ സ്റ്റോഴ്‌സിന്റെ ഷട്ടര്‍ പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ...

CHUTTUVATTOM

നേര്യമംഗലം: കൊല്ലംമാവുടി കെ.എൻ സുരേന്ദ്രൻ (72) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്‌ച 2ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന, നേര്യമംഗലം തെക്കിൻകരപുത്തൻവീട്ടിൽ കുടുംബാഗം.മക്കൾ: സുനി(ജില്ലാ കൃഷി ഫാം, നേര്യമംഗലം) മിനി,അമ്പിളി(ഇസ്രായേൽ),ശ്യാംകുമാർ(ഇസ്രായേൽ), രാംകുമാർ.മരുമക്കൾ : ബിനു, ഷിജോ, ലെജി,...

CHUTTUVATTOM

      കോതമംഗലം: പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന അങ്കമാലി–എരുമേലി ശബരി റെയിൽ പദ്ധതി ഉപേക്ഷിക്കില്ലെന്നും പദ്ധതി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. വികസനപദ്ധതികൾക്കായി ഭൂമി വിജ്ഞാപനം ചെയ്തശേഷം...

CHUTTUVATTOM

കോതമംഗലം: ആദിവാസി ഊരുകളിലെ കുരുന്നുകളുടെ ആരോഗ്യവും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ‘പോഷകാമൃതം’ പദ്ധതിയുടെ ജില്ലാതല...

CHUTTUVATTOM

    കോതമംഗലം:കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ, വൈറ്റ് കോട്ട് ചടങ്ങ് നടത്തി. ബസേലിയോസ് തോമസ് പ്രഥമൻ മെമ്മോറിയൽ ഹാളിൽ നടത്തിയ ചടങ്ങിൽ കോളേജിലെ...

NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം എത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഓറഞ്ച്...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ 11ഓടെ നിര്‍മ്മല കോളേജിന് സമീപമുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ അടൂപറമ്പ് കല്ലിങ്കകുടി ഉബൈസ് (46), ഒപ്പമുണ്ടായിരുന്ന മുഹമ്മദ് (7) എന്നിവര്‍ക്ക്...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തട്ടിയ കാർ25 അടി താഴ്ച‌യിലേക്കു പതിച്ചു. മരത്തിൽ തങ്ങിയാണു വാഹനം നിന്നത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. കോതമംഗലത്തു നിന്ന് രാമക്കൽമേടിനു പോയ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ദേശീയപാതാ ബൈപ്പാസ് മുൻ അലൈന്‍മെന്‍റ് പ്രകാരം നിർമ്മിക്കണമെന്ന് വാരപ്പെട്ടി പഞ്ചായത്ത് പ്രമേയം പാസാക്കി. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ പി.വി.മോഹനന്‍ ആണ് ദേശീയപാതാ ബൈപ്പാസ് വിഷയ്ത്തില്‍ പ്രമേയം...

CHUTTUVATTOM

കോതമംഗലം: രാമല്ലൂർ മാലിയിൽ പരേതനായ ജോസഫ് കുര്യന്റെ (പെരിയാർ എസ്റ്റേറ്റ്) ഭാര്യ ലീലാമ്മ (86) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 3ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. പരേത എറണാകുളം ഇടശ്ശേരി കുടുംബാഗമാണ്. മക്കൾ:...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് ആധുനിക ചികിത്സാ ഉപകരണങ്ങൾ സജ്ജമാക്കിയും മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞതിലൂടെയാണ് എൻക്യുഎഎസ് ദേശീയ അംഗീകാരം നേടിയെടുക്കാൻ സാധിച്ചതെന്ന് മുൻസിപ്പൽ ഭരണസമിതി. ആയിരത്തി അഞ്ഞൂറിലധികം പേർക്കു...

error: Content is protected !!