Connect with us

Hi, what are you looking for?

CRIME

പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

കോതമംഗലം :- പരീക്കണ്ണിപ്പുഴയിൽ വാളാച്ചിറ ഭാഗത്ത് ഇന്ന് രാവിലെ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പ്രദേശവാസികളാണ് പുഴയിൽ സ്ത്രീയുടെ മൃതദേഹം ആദ്യം കണ്ടത്. ഉടനെ ഊന്നുകൽ പോലീസിൽ വിവരമറിയിച്ചു. പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പല്ലാരിമംഗലം വെള്ളാരമറ്റം പാലത്തിനു സമീപം വെട്ടിയാംകുന്നേൽ (മുൻപ് അടിവാട് താമസിച്ചിരുന്ന) സിദ്ധീഖിന്റെ ഭാര്യ റഹ്മത്ത് (35)ആണ് മരണപ്പെട്ടത്. അപസ്മാര രോഗിയാണ് റഹ്‌മത്ത്.  എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് പോലീസ് അന്വേഷണം നടത്തി വരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഊന്നുകൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

 

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...