Connect with us

Hi, what are you looking for?

CHUTTUVATTOM

റേഷന്‍ വ്യാപാരിയുടെ കുടുംബത്തിന് മരണാനന്തര സഹായനിധി കൈമാറി

കോതമംഗലം: ഓള്‍ കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കാരുണ്യ സ്പര്‍ശം പദ്ധതിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മരണാനന്തര സഹായനിധി റേഷന്‍ വ്യാപാരിയുടെ കുടുംബത്തിനു കൈമാറി.മരണാനന്തര സഹായ നിധിയായ അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കോതമംഗലം താലൂക്കില്‍ മരണപ്പെട്ട വ്യാപാരി എം.എന്‍. രാജുവിന്റെ കുടുംബത്തിന് സംസ്ഥാന പ്രസിഡന്റ് മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍ കൈമാറി.

കോതമംഗലം ഗുരുവരം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ബേബി അധ്യക്ഷനായി. താലൂക്ക് സെക്രട്ടറി എം.എം. രവി സംസ്ഥാന സെക്രട്ടറി കെ.ഇ. ഇസഹാക്ക്, ജില്ലാ സെക്രട്ടറി ഷെല്ലി പുതുശേരി, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് യു.എന്‍. ഗിരിജന്‍, വിവിധ ജില്ലാ താലൂക്ക് നേതാക്കള്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

 

You May Also Like

CHUTTUVATTOM

കോതമംഗലം : കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേള 12,13 തീയതികളിൽ. കോതമംഗലം പൊതുമരാമത്ത് റസ്റ്റ്‌ ഹൗസ് ഹാളിൽ രാവിലെ 9മുതൽ രാത്രി...

CHUTTUVATTOM

കോതമംഗലം: മുണ്ടയ്ക്കല്‍ തരകന്‍ ഫാമിലി ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ഓണാഘോഷത്തോടൊപ്പം ഷിബു തെക്കുംപുറം എംഎല്‍എക്ക് സ്വീകരണം നല്‍കി. പ്രസിഡന്റ് അഡ്വ. പോള്‍ മുണ്ടയ്ക്കല്‍ പൊന്നാട അണിയിച്ച് എംഎല്‍എയെ സ്വീകരിച്ചു. എംഎല്‍എ ഓണാഘോഷം ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: പിണ്ടിമന തിരുമേനിപടി പരേതനായ ഇലത്തിക്കമാലിയില്‍ കുമാരന്‍ നായരുടെ ഭാര്യ സാവിത്രിയമ്മ (98) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 12 മണിക്ക് പിണ്ടിമന വീട്ടുവളപ്പില്‍. പരേത കാലാമ്പൂര്‍ തുറുവക്കല്‍ കുടുംബാഗമാണ്. മക്കള്‍: ഇ.കെ.പി നായര്‍...

CHUTTUVATTOM

കോതമംഗലം:മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ നൂറ് ദിന ആഘോഷം കോൺഗ്രസ് കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തി.കെപിസിസി മെമ്പർ എ.ജി.ജോർജ് ഉദ്ഘാടനം ചെയ്തു,കോൺഗ്രസ് കോതമംഗലം ബ്ലോക് പ്രസിഡന്റ് ഷമീർ...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന വിനോദസഞ്ചാര വകുപ്പും എറണാകുളം ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ലാവണ്യം 2026 ഓണാഘോഷം കുട്ടമ്പുഴ പന്തപ്ര ആദിവാസി ഉന്നതിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

CHUTTUVATTOM

കോതമംഗലം: നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി നാടിന് അഭിമാനമായി മാറിയ പല്ലാരിമംഗലം മണിക്കിണര്‍ സ്വദേശിനി അല്‍ഫിയ ജലീലിനെ ആദരിച്ചു. 603മാര്‍ക്ക് നേടി കേരള റാങ്കില്‍ 591-ാംസ്ഥാനവും ഓള്‍ ഇന്ത്യ ലെവലില്‍ 9092-ാം...

CHUTTUVATTOM

കോതമംഗലം: കോഴിപ്പിള്ളി ഗ്രീന്‍ വ്യൂ നഗര്‍ ഓണാഘോഷം ബുധനാഴ്ച നടത്തും. അംഗങ്ങളുടെ വിവിധ കലാപരിപാടികളും, ഓണസദ്യയും നടത്തും. ഭാരവാഹികളായ ടി.ഇ കുര്യന്‍, ഏ.ഒ വര്‍ഗീസ്, ആഷ്ലി അബ്രഹാം, ജോബി ചക്കിയത്ത്, ടെസ്സി വര്‍ഗീസ്...

CHUTTUVATTOM

കോതമംഗലം: രാഷ്ട്രിയ പ്രവര്‍ത്തകര്‍ സാധാരണക്കാരുടെ വിഷമതകളില്‍ ഇടപെട്ട് അവരെ ചേര്‍ത്ത് നിര്‍ത്തണമെന്ന് മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി. കോണ്‍ഗ്രസ് നേര്യമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷവും, ഓണക്കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എല്‍ദോസ്...

CHUTTUVATTOM

കോതമംഗലം: കോഴിപ്പിള്ളി ആരാധനാ റെസിഡന്റ്‌സ് അസോസിയേഷന്റെ ആിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് സംഗീത പ്രതീഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ബാബു മാലിയില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എന്‍....

CHUTTUVATTOM

കോതമംഗലം: സമുദ്രനിരപ്പില്‍ നിന്ന് 17, 598 ഫീറ്റ് ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന മൗണ്ട് എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പ് നടന്നു കയറിയ സിപിഒ അനു ടി സാബുവിനെ യൂത്ത് കോണ്‍ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ...

CHUTTUVATTOM

കോതമംഗലം: ഫാസിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഓണഘോഷ പരിപാടികളുടെ ഉദ്ഘാടനവും സിനിമ ആർട്ടിസ്റ്റ് മിയാ ജോർജ് നിർവഹിച്ചു. ഫാസ് നടപ്പാക്കുന്ന വിവിധ പ്രൊജക്റ്റുകളുടെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു.പ്രസിഡന്റ്‌ ബേസിൽ എബ്രഹാം...

CHUTTUVATTOM

കോതമംഗലം: ഓണാഘോഷക്കാലത്ത് വ്യാജമദ്യനിര്‍മ്മാണവും വില്പനയും പൂര്‍ണ്ണമായും തടയുന്നതിന് വനമേഖലയടക്കം ഫോറസ്റ്റ്, പോലീസ്, എക്സൈസ് വകുപ്പുകള്‍ ത്രിതലപഞ്ചായത്തുകളുടേയും മുനിസിപ്പാലിറ്റികളുടെയും സഹകരണത്തോടെ സംയുക്ത റെയിഡുകള്‍ നടത്തണമെന്നും വാഹനപരിശോധന കര്‍ശനമാക്കണമെന്നും കെസിബിസി മദ്യ-ലഹരി വിരുദ്ധസമിതി കോതമംഗലം രൂപത...

error: Content is protected !!