Connect with us

Hi, what are you looking for?

NEWS

പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്ക് വാങ്ങി നാടിന് അഭിമാനമായ വിദ്യാർത്ഥിനിയെ ഡീൻ കുര്യാക്കോസ് എം.പി നേരിട്ടെത്തി അനുമോദിച്ചു.

കോതമംഗലം: പിണ്ടിമന പഞ്ചായത്തിൽ ആയക്കാട് 9 ആം വാർഡിൽ കുളത്താക്കോട്ടിൽ മധുസുദനൻ ജയശ്രീ ദമ്പതികളുടെ മകളായ ചൈത്ര M നെയാണ് പിണ്ടിമന ഗ്രാമ പഞ്ചാത്തിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് ജെയിസൺ ഡാനിയേൽ അധ്യക്ഷത വഹിച്ചു. എം.പി ഡീൻ കുര്യാക്കോസ് പഞ്ചായത്തിൻ്റെ അനുമോദന ഫലകം കൈമാറി. കോവിഡ് പ്രതിസന്ധികളെ തരണം ചെയ്ത് ഉന്നത വിജയം നേടിയ ചൈത്രയ്ക്ക് തുടർപഠനത്തിന് LLB യ്ക്കു പോകണമെന്ന ആഗ്രഹം സ്വാഗതർഹവും മാതൃക പരവുമാണ് എന്ന് MP അഭിപ്രായപ്പെട്ടു.

പുതിയ തലമുറ വ്യത്യസ്ഥമായി ചിന്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നോബിൾ ജോസഫ്,വാർഡ് മെമ്പർ ഷേർളി മർക്കോസ്, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിന്മാരായ അപ്പുക്കുട്ടൻ,അനൂപ് കാസിം,യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബേസിൽ തണ്ണിക്കോട്ട്, വാർഡു പ്രസിഡൻ്റുമാരായ എൽദോസ്, ജയൻ, ബൂത്ത് പ്രസിഡൻ്റ് ബിബി എന്നിവർ സന്നിഹിതരായിരുന്നു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...