കോതമംഗലം: പോത്താനിക്കാട് സെന്റ് മേരീസ് ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിച്ചു. ഇതോടെ പഞ്ചായത്തില്‍ രണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളായി. പുളിന്താനം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആണ് ആദ്യത്തേത്.
സെന്റ് മേരീസ് സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കണമെന്ന ആവശ്യം ഏറെ കാലമായി ഉയര്‍ന്നിരുന്നു. നിയമപോരാട്ടത്തിലൂടെയാണ് മാനേജ്മെന്റ് ആവശ്യം നേടിയെടുത്തത്. സയന്‍സ്, കൊമേഴ്സ് വിഷയങ്ങളില്‍ ഓരോ ബാച്ചുകളാണ് സ്‌കൂളില്‍ അനുവദിച്ചിട്ടുള്ളത്.




















































