പൈങ്ങോട്ടൂര്‍:തിങ്കളാഴ്ച വൈകുന്നേരം മഴയോടൊപ്പമുണ്ടായ കാറ്റില്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ തെക്കേ പുന്നമറ്റം, കുളപ്പുറം മേഖലകളില്‍ കൃഷി നശിച്ചു. വാഴ, കൊക്കോ, കപ്പ എന്നിവയോടൊപ്പം റബര്‍ മരങ്ങളും കാറ്റില്‍ നിലം പതിച്ചു.
കാരക്കുന്നേല്‍ ജെയിംസ്, കാരക്കുന്നേല്‍ ജോളി, മണിയാട്ട് ജോണി, താമരക്കാട്ട് രാമചന്ദ്രന്, ചീരകത്തോട്ടം ജെയിന് എന്നിവരുടെ 400ല്‍പരം കുലച്ച വാഴകളാണ് കാറ്റില്‍ നശിച്ചത്. പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷെജി ജേക്കബ്, പഞ്ചായത്തംഗം ബെല്‍ജി മാത്യു, കൃഷി ഓഫീസര്‍ കെ.എസ് സണ്ണി തുടങ്ങിയവര്‍ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു.


















































