Connect with us

Hi, what are you looking for?

CHUTTUVATTOM

പഞ്ചായത്ത് സെക്രട്ടറിക്കെതിരെയും കരമൊടുക്കാനെത്തിയ നാട്ടുകാർക്കെതിരെയും നടത്തിയ ആക്രമണം അപലനീയമെന്ന് ബിജെപി.

കോതമംഗലം : ജോലി ചെയ്യുവാൻ എത്തിയ പിണ്ടിമന ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി മനോജ് കുമാറിനെ കൃത്യനിർവഹണം നടത്താൻ സമ്മതിക്കാതെ പണിമുടക്ക് അനുകൂലികളായ സി പി എം പ്രവർത്തകർ ക്രൂരമായി മർദ്ധിക്കുകയും മുറിയിൽ പൂട്ടിയിട്ടുകയും ചെയ്തു. പിന്നീട് സിപിഎം ലോക്കൽ സെക്രട്ടറി ബിജു പി നായരുടെ നേതൃത്വത്തിൽ വലിയൊരു പ്രകടനമായി വന്ന് സിപിഎം പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെവീണ്ടും ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്നും കഴുത്തിനു പിടിച്ചു പഞ്ചായത്ത് ഓഫീസിന് പുറത്തേക്ക് തള്ളുകയും, മൂക്കിന് ഇടിച്ച് സാരമായ പരിക്കേൽപ്പിക്കുകയും ചെയ്തു. കരമൊടുക്കാനെത്തിയ ആളുകളെയും, അക്രമം തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്.

വിവരമറിഞ്ഞ് പ്രതിഷേധം നടത്തിയ ബിജെപി പ്രവർത്തകരെയും സിപിഎം ഗുണ്ടാ സംഘം ആക്രമിച്ചു പരിക്കേൽപ്പിച്ചു. അധികാരത്തിന്റെ തണലിൽ സിപിഎം കേരളത്തിൽ നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമായിട്ടാണ് പിണ്ടിമനയിലും ഈ അക്രമം അരങ്ങേറിയത്. സി പി എം ലോക്കൽ സെക്രട്ടറി ബിജു പി നായരുടെ നേതൃത്വത്തിൽ നടത്തിയ ഈ കിരാത ആക്രമത്തെ ബിജെപി കോതമംഗലം മണ്ഡലം സമിതി ശക്തമായി അപലപിച്ചു. സി പി എം അക്രമം ഒരിക്കലും അനുവദിക്കാൻ സാധിക്കുകയില്ല എന്നും സിപിഎം അക്രമം കൈ വെടിയണമെന്നും, അല്ലാത്തപക്ഷം ബിജെപി ഇതിനെ ജനാധിപത്യരീതിയിൽ നേരിടുമെന്നും ബിജെപി മണ്ഡലം പ്രസിഡന്റ് ജയകുമാർ വെട്ടിക്കാടൻ പറഞ്ഞു.

യോഗത്തിൽ ജില്ലാ സെക്രട്ടറി ഇ ടി നാരാജൻ, ജില്ലാ കമ്മറ്റിയംഗങ്ങളായ കെ ആർ രഞ്ജിത്ത്, എം എ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ്മാരായ രാമചന്ദ്രൻ അമ്പാട്ട് ,പി ആർ ഉണ്ണികൃഷ്ണൻ, സജീവ് മലയിൻകീഴ്, ശോഭാ രാധാകൃഷ്ണൻ ജനറൽ സെക്രട്ടറി ഇ കെ അജിത്ത്കുമാർ സെക്രട്ടറിമാരായ അനിൽ ഞാളുമഠം അനീഷാ ബിജു പ്രവീണാ വിനോദ് കെ കെ സുചീന്ദ്രൻ ട്രഷറർ സന്ധ്യ സുനിൽ എന്നിവർ സംസാരിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം : പിണ്ടിമന പഞ്ചായത്ത് കൃഷിഭവൻ്റെ  ആത്മ 2026 – 27 ക്യാംപെയ്നിൽകർഷകർക്ക് പുതിയ സാങ്കേതിക വിദ്യകളുടെ പരിശീലനം നൽകി.മുത്തംകുഴിയിൽ നടന്ന പരിശീലന പരിപാടി  പിണ്ടിമന പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ജോർജ്...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യുപി സ്‌കൂളില്‍ കോതമംഗലം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും, നെല്ലിമറ്റം എംബിറ്റ്‌സ് എന്‍ജിനീയറിംഗ് കോളേജിലെ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി മഞ്ചാടി എന്ന പേരില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി....

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യുപി സ്‌കൂളില്‍ 125-ാം വാര്‍ഷികം ആഘോഷിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. 125 ദീപങ്ങള്‍ തെളിച്ചാണ് ചടങ്ങ് ആരംഭിച്ചത്. പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. പിണ്ടിമന കൃഷിഭവനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.പി ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു  പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലത ഷാജി...

CHUTTUVATTOM

കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ കുളങ്ങാട്ടുകുഴി, വെറ്റിലപ്പാറ, മാലിപ്പാറ, വേട്ടാമ്പാറ, പരപ്പൻചിറ തുടങ്ങിയ പ്രദേശങ്ങളിലെയും കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, വടക്കുംഭാഗം മേഖലകളിലെയും ജനങ്ങളെ കഴിഞ്ഞ ഒരുമാസത്തിലേറെയായി ഭീതിയിലാഴ്ത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി മാറ്റാൻ...

NEWS

കോതമംഗലം: പിണ്ടിമന ഗവ. യു പി സ്കൂളിൽ നടത്തിയ വായന ദിനാചരണം ചെറുകഥാകൃത്ത് അനിൽ കോട്ടമുകൾ അക്ഷരദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർപേഴ്സൺ നിത്യ വിൽസൺ അധ്യക്ഷത വഹിച്ചു. പിണ്ടിമന പഞ്ചായത്ത്...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരന്തരം ഭീഷണിയായി മാറിയ പിടിയാനയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ജി. പ്രിയങ്കക്ക് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നിവേദനം നല്‍കി....

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കാട്ടാനശല്യം വര്‍ധിച്ചിട്ടും പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പറുടെ ഒറ്റയാള്‍ സമരം. എല്‍ഡിഎഫ് പ്രതിനിധിയായ പ്രിന്‍സ് ജോണാണ് കുളങ്ങാട്ടുകുഴി കവലയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. രണ്ട്...

ACCIDENT

കോതമംഗലം: മഴയ്ക്കൊപ്പമുണ്ടായ ശക്‌തമായ കാറ്റിൽ വെള്ളിയാഴ്ച കുട്ടമ്പുഴ പഞ്ചായത്തിലും ഇന്ന് പിണ്ടിമന, കീരംപാറ പഞ്ചായത്തുകളിലും വ്യാപക നാശം. വെള്ളിയാഴ്ച പൂയംകുട്ടി റോഡിൽ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. ആനക്കയത്ത് മൈപ്പാൻ തങ്കച്ചന്റെ വീടിൻ്റെ...

EDITORS CHOICE

കോതമംഗലം: ഗൃഹാതുരത ഉണർത്തുന്ന ഒളിമങ്ങാത്ത ഓർമ്മകൾ സമ്മാനിച്ച് വീണ്ടും ഒരു ലോക റേഡിയോ ദിനം വന്നെത്തുമ്പോൾ ആറര പതിറ്റാണ്ടിലേറെയായി റേഡിയോയെ നെഞ്ചോട് ചേർത്ത് പ്രണയത്തിൽ കഴിയുകയാണ് കോതമംഗലം ചേലാട്, ചെമ്മീൻകുത്ത് സ്വദേശി റിട്ട....

NEWS

കോതമംഗലം: കൂട്ടുകാരന് തൻ്റെ കരൾ പകത്തു നൽകിയ ആയക്കാട് പുലിമല രജിഷ് രാമകൃഷ്ണനെയും കുടുംബത്തെയും ആൻ്റണി ജോൺ എം എൽ എ ഉപഹാരം നൽകി ആദരിച്ചു . നന്നേ ചെറുപ്പം മുതൽ തൻ്റെ...

error: Content is protected !!