Connect with us

Hi, what are you looking for?

AGRICULTURE

കുരുന്നുകൾക്ക് കൃഷിയറിവുകൾ നൽകി പിണ്ടിമന കൃഷിഭവൻ.

പിണ്ടിമന: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തയിൽ എത്തിച്ചു കൊണ്ട് മുഴുവൻ കുടുംബങ്ങളിലും കാർഷിക സംസ്കാരം ഉണർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന “ഞങ്ങളും കൃഷിയിലേക്ക് ” പരിപാടിയുടെ ഭാഗമായി പിണ്ടിമന കൃഷിഭവൻ്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളും കൃഷിയിടമാക്കി മാറ്റിക്കൊണ്ട് കുരുന്നുകൾക്ക് കൃഷിയറിവുകൾ പകർന്നു നൽകുന്ന പദ്ധതിക്ക് തുടക്കമായി.

മുത്തംകുഴി പതിനൊന്നാം വാർഡിലെ പത്താംനമ്പർ അങ്കണവാടിയിൽ നടന്ന പച്ചക്കറിതൈ നടീൽ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി. സാജു നിർവ്വഹിച്ചു. വാർഡ് മെമ്പർ ലാലി ജോയി അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി.സിന്ധു പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളിലും പദ്ധതിയിലൂടെ മാതൃകാ കൃഷിത്തോട്ടം നിർമ്മിക്കും. മികച്ച രീതിയിൽ കൃഷി ചെയ്യുന്ന അങ്കണവാടിക്ക് പുരസ്കാരങ്ങൾ നൽകും. മുഴുവൻ തരിശ് നിലങ്ങളും ഏറ്റെടുത്ത് കൃഷി ചെയ്യുന്നതിനായി പഞ്ചായത്ത്തല കമ്മിറ്റിക്ക് എട്ടാം തീയതി രൂപം നൽകും.

സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ മേരി പീറ്റർ,ബേസിൽ എൽദോസ്, ബ്ലോക്ക് മെമ്പർ ലിസ്സി ജോസഫ്, മെമ്പർമാരായ സിജി ആൻ്റണി, ലത ഷാജി, അങ്കൺവാടി ടീച്ചർ ശോഭ ചന്ദ്രൻ, ബിനു ഐസക്ക്, രാധാ മോഹനൻ, ബെന്നി പുതുക്കയിൽ,എന്നിവർ സംസാരിച്ചു കൃഷി ഓഫീസർ ഇ.എം.അനീഫ സ്വാഗതവും, കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ് നന്ദിയും പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും, വ്യവസായ വകുപ്പും ചേർന്ന് പോളിടെക്നിക് ക്യാമ്പസുകൾ ഉൾപ്പടെയുള്ള കോളേജ് ക്യാമ്പസുകളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയിൽ വ്യവസായ പാർക്കുകൾ , ഏൺ വൈൽ യു ലേൺ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

error: Content is protected !!