Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ 613 പേർക്ക് രോഗം; പിണ്ടിമന, കീരംപാറ, കോട്ടപ്പടി പഞ്ചായത്തുകളിൽ സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.

എറണാകുളം : സംസ്ഥാനത്ത് ചൊവ്വാഴ്ച 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 27 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 4985 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 639 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോതമംഗലം താലൂക്കില്‍ ഒരു കോവിഡ് മരണംകൂടി. പിണ്ടിമന അയിരൂര്പ്പാടം ചെമ്പക്കോട്ടുകുടിയിൽ ചിന്നമ്മ ( 84) യാണ് മരിച്ചത്. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പാലിച്ചു നാഗഞ്ചേരി പള്ളിയിൽ നടന്നു. താലൂക്കിലെ ആകെ മരണം 22 ആയി ഉയര്‍ന്നു.

എറണാകുളം ജില്ലയിൽ ഇന്ന് 613 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 451

ഉറവിടമറിയാത്തവർ – 145

• ആരോഗ്യ പ്രവർത്തകർ- 15

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 31
• ചിറ്റാറ്റുകര – 22
• തൃപ്പൂണിത്തുറ – 22
• ഫോർട്ട് കൊച്ചി – 22
• കളമശ്ശേരി – 20
• ചേരാനല്ലൂർ – 18
• പള്ളുരുത്തി – 17
• അങ്കമാലി – 15
• ഇടപ്പള്ളി – 13
• മൂവാറ്റുപുഴ – 13
• വേങ്ങൂർ – 13
• തമ്മനം – 12
• പിണ്ടിമന – 12
• വൈറ്റില – 11
• എളമക്കര – 10
• ഏലൂർ – 10
• കുന്നത്തുനാട് – 10
• ചെല്ലാനം – 10
• മരട് – 10
• കലൂർ – 9
• മഴുവന്നൂർ – 9
• എടവനക്കാട് – 8
• കീരംപാറ – 8
• കോട്ടുവള്ളി – 8
• മഞ്ഞപ്ര – 8
• തേവര – 7
• നെടുമ്പാശ്ശേരി – 7
• നെല്ലിക്കുഴി – 7
• പാലാരിവട്ടം – 7
• മട്ടാഞ്ചേരി – 7
• ആലങ്ങാട് – 6
• കടവന്ത്ര – 6
• കാഞ്ഞൂർ – 6
• കോട്ടപ്പടി – 6
• ചൂർണ്ണിക്കര – 6
• ചെങ്ങമനാട് – 6
• തോപ്പുംപടി – 6
• മുളന്തുരുത്തി – 6
• ആമ്പല്ലൂർ – 5
• ഉദയംപേരൂർ – 5
• എടത്തല – 5
• കടുങ്ങല്ലൂർ – 5
• കരുമാലൂർ – 5
• കുന്നുകര – 5
• നോർത്തുപറവൂർ – 5
• പച്ചാളം – 5
• വാഴക്കുളം – 5
• അതിഥി തൊഴിലാളി – 7

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കാലടി, കുമ്പളം, കുമ്പളങ്ങി, കോതമംഗലം, പായിപ്ര, പാറക്കടവ്, മുണ്ടംവേലി, വടുതല, വാരപ്പെട്ടി, വെങ്ങോല, ഇലഞ്ഞി, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, ഏഴിക്കര, കുഴിപ്പള്ളി, ചേന്ദമംഗലം, ചോറ്റാനിക്കര, തിരുവാണിയൂർ, പല്ലാരിമംഗലം, പോണേക്കര, രായമംഗലം, വടവുകോട്, വെണ്ണല, അയ്യപ്പൻകാവ്, ആവോലി, കറുകുറ്റി, കവളങ്ങാട്, കുട്ടമ്പുഴ, കൂവപ്പടി, തുറവൂർ, നായരമ്പലം, പനമ്പള്ളി നഗർ, പള്ളിപ്പുറം, പിറവം, പുത്തൻവേലിക്കര, പെരുമ്പാവൂർ, മുളവുകാട്, വടക്കേക്കര, വരാപ്പുഴ, ശ്രീമൂലനഗരം, ആയവന, ആലുവ, ഇടക്കൊച്ചി, എളംകുന്നപ്പുഴ, എളംകുളം, ഒക്കൽ, കരുവേലിപ്പടി, കിഴക്കമ്പലം, കീഴ്മാട്, കൂത്താട്ടുകുളം, ചളിക്കവട്ടം, പൂതൃക്ക, പെരുമ്പടപ്പ്, മഞ്ഞള്ളൂർ, മണീട്, മലയാറ്റൂർ, നീലീശ്വരം, മുടക്കുഴ, വാളകം.

• ഇന്ന് 588 പേർ രോഗ മുക്തി നേടി.

• ഇന്ന് 1931 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2382 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29654 ആണ്. ഇതിൽ 28322 പേർ വീടുകളിലും 38 പേർ കോവിഡ് കെയർ സെന്ററുകളിലും 1294 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 79 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 200 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8970 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 133
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 19
• ജി എച്ച് മൂവാറ്റുപുഴ- 7
• ഡി എച്ച് ആലുവ- 8
• പറവൂർ താലൂക്ക് ആശുപത്രി- 4
• പി വി എസ് – 45
• സഞ്ജീവനി – 35
• സ്വകാര്യ ആശുപത്രികൾ – 559
• എഫ് എൽ റ്റി സികൾ – 746
• എസ് എൽ റ്റി സി കൾ- 123
• വീടുകൾ – 7291

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9583 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6112 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 280 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 157 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഐ സി ഡി എസ് അങ്കമാലിയിലെ ജീവനക്കാർക്ക് കോവിഡിനെക്കുറിച്ചും, പ്രതിരോധ മാര്ഗങ്ങളെക്കുറിച്ചും, റിവേഴ്സ് ക്വാറന്റൈൻ ,പ്രതിരോധ മാർഗങ്ങൾ എന്നിവയെ കുറിച്ച് പരിശീലനം നടത്തി.

•ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ എട്ടു ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി .ഒൻപതാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്.

• വാർഡ് തലത്തിൽ 4747 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

You May Also Like