Connect with us

Hi, what are you looking for?

CRIME

മോഷണം നടത്തുന്നതിനിടയിൽ മൂന്ന് അതിഥി തൊഴിലാളികൾ പെരുമ്പാവൂർ പോലീസിൻറെ പിടിയിൽ.

പെരുമ്പാവൂർ : മോഷണം നടത്തുന്നതിനിടയിൽ മൂന്ന് അതിഥി തൊഴിലാളികൾ പോലീസിൻറെ പിടിയിൽ. ആസ്സാം സ്വദേശികളായ ആഷിക്കുൽ ഇസ്ല്ലാം (26), ജമീർ അലി (26), വെസ്റ്റ് ബംഗാൾ സ്വദേശി സജിബുൾ (22) എന്നിവരെയാണ് മോഷണത്തിനിടയിൽ പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പാലക്കാട്ടുതാഴത്തുള്ള വീടിൻറെ മുകളിലത്തെ നിലയിൽ ജനൽ തുറന്ന് അകത്ത് കയറി മോഷണം നടത്തുന്നതിനിടയിൽ പോലീസ് ഇവരെ വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.

ആഷിക്കുൾ ഇസ്ല്ലാമിൻറെ പേരിൽ പെരുമ്പാവൂർ സ്റ്റേഷനിൽ മൂന്ന് കേസ്സുകളുണ്ട്. എസ് എച്ച് ഒ രഞ്ജിത്ത്, എസ് ഐ റിൻസ് എം തോമസ്, എ എസ് ഐ അനിൽ പി വർഗ്ഗീസ് എസ് സി പി ഒ അഷറഫ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....