Connect with us

Hi, what are you looking for?

CHUTTUVATTOM

വളയൻചിറങ്ങര സ്‌കൂളിൽ പുതിയ അക്കാദമിക്ക് ബ്ലോക്ക് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സജ്ജമായി

പെരുമ്പാവൂർ : വളയൻചിറങ്ങര ഗവ എൽ.പി സ്‌കൂളിൽ പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്ന് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പദ്ധതിയുടെ ടെൻഡർ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ചു കരാർ ഒപ്പിട്ടു. 1.08 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് സ്കൂളിൽ പുതിയതായി നടപ്പിലാക്കുന്നത്. പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് തുക വിനിയോഗിക്കുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച ലോവർ പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണ് വളയൻചിറങ്ങര സ്കൂൾ. പ്രി പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഏകദേശം എഴുന്നൂറോളം കുട്ടികൾ പഠിക്കുന്ന വിദ്യലയമായ ഇവിടെ അയ്യായിരത്തിനാനൂറ്  ചതുരശ്രയടി ചുറ്റളവിൽ മൂന്ന്  നിലകളിലുള്ള കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്.

ആറ് ക്ലാസ് മുറികളും വിദ്യാർത്ഥികൾക്ക് ആനുപാതികമായി ശുചിമുറികളും പുതിയ കെട്ടിടത്തിൽ ഉണ്ടാകും. സംസ്ഥാന സർക്കാർ പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്കായി തുക അനുവദിച്ചത്. നിലവിൽ ഇവിടെ എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. രണ്ട് നിലകളിലായി അഞ്ച് ക്ലാസ് മുറികൾ ഉൾപ്പെടുന്ന കെട്ടിടത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവശ്യമായ ഫർണ്ണിച്ചറുകളും നൽകുന്നുണ്ട്.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...