കോതമംഗലം: മുണ്ടയ്ക്കല്‍ തരകന് ഫാമിലി ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ഓണാഘോഷത്തോടൊപ്പം ഷിബു തെക്കുംപുറം എംഎല്‍എക്ക് സ്വീകരണം നല്കി. പ്രസിഡന്റ് അഡ്വ. പോള്‍ മുണ്ടയ്ക്കല്‍ പൊന്നാട അണിയിച്ച് എംഎല്‍എയെ സ്വീകരിച്ചു. എംഎല്‍എ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. അഡ്വ. പോള്‍ മുണ്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സര വിജയികള്‍ക്ക് രക്ഷാധികാരി ജോസഫ് മുണ്ടയ്ക്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സന്തോഷ് മുണ്ടയ്ക്കല്‍, ച്ചാമ്മ മുണ്ടയ്ക്കല്‍, ൂബി മുണ്ടയ്ക്കല്‍, എന്‍.സി ചെറിയാന്, സി.കെ സത്യന്, എ. കെ ജോസഫ്, ബാബു സണ്ണി, പി.വി ഇമ്മാനുവല്‍, എ.റ്റി ജോസഫ്, ണ്ണി ജോസഫ്, ജിജി ജോണ്‍, എം.പി ജോസ്, വി.എസ് ജോസ്, റോയി തോമസ്, ാനി കുര്യന്, തര്യന് ജോസഫ്, ആന്റണി പുന്നക്കല്‍, വി.എസ് സണ്ണി, ജോര്‍ജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.


















































