കോതമംഗലം : കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേള 12,13 തീയതികളിൽ. കോതമംഗലം പൊതുമരാമത്ത് റസ്റ്റ് ഹൗസ് ഹാളിൽ രാവിലെ 9മുതൽ രാത്രി 8.30 വരെയാണ് പ്രദർശനം.ഫിലിം ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു.ടി.ഇ. കുര്യൻ, ആന്റണി പുളിക്കൽ,കെ. ഒ. കുര്യാക്കോസ്,ബേസിൽ എം. മാലി,മുഹമ്മദ് ടി. കുന്നേൽ, കെ. പി. മോഹനൻ,വിദ്യാസാഗർ എന്നിവർ പങ്കെടുത്തു.


















































