Connect with us

Hi, what are you looking for?

CHUTTUVATTOM

കൊടുവേലി ചിറ മൂന്ന് ഘട്ടമായി നവീകരിക്കുന്നതിന് 1.75 കോടി രൂപയുടെ പദ്ധതിയും അംഗീകാരത്തിനായി സമർപ്പിച്ചു.

പെരുമ്പാവൂർ : മുടക്കുഴ ഗ്രാമപഞ്ചായത്തിലെ ചുരുളി ചിറ നവീകരണത്തിന് ഒരുങ്ങുന്നു. മുടക്കുഴ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ശുദ്ധജല സ്രോതസായ ചിറ നവീകരിക്കുന്നതിന് 14.70 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ചിറയുടെ അടിയിലെ ചെളി നീക്കം ചെയ്യുകയും ചോർച്ച അടയ്ക്കുകയും ചെയ്യും. പെരിയാർ വാലി കനാലിന്റെ പാസ്സേജ് വഴി ചെളിയും മാലിന്യങ്ങളും നിറഞ്ഞ വെള്ളം ചിറയിലേക്ക് വരുന്നത് ഒഴിവാക്കുന്നതിനായി സൈഡിലൂടെ കാന നിർമ്മിച്ചു വെള്ളം തിരിച്ചു വിടുന്നതിനും തുക അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ സാങ്കേതികാനുമതി തയ്യാറാക്കുന്നതിനായി എംഎൽഎ നിർദ്ദേശം നൽകി. മൈനർ ഇറിഗേഷൻ വകുപ്പ് വഴിയാണ് പദ്ധതിയുടെ സാമ്പതികാനുമതി ലഭ്യമായത്. മറ്റു നടപടി ക്രമങ്ങൾ കൂടി പൂർത്തീകരിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.

മുടക്കുഴ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ചുരളി ചിറ ചെളിയും പായലും മാലിന്യങ്ങളും നിറഞ്ഞു ഉപയോഗ ശൂന്യമായിരിക്കുകയാണ്. നൂറോളം കുടുംബങ്ങൾ കാർഷികാവശ്യത്തിനായും കിണറിലെ ജലത്തിനായും ഉപയോഗിക്കുന്നത് ഈ ചിറയെ ആശ്രയിച്ചാണ്. ചിറയിലെ ചോർച്ച മൂലം ജലം സംഭരിച്ചു നിർത്തുവാൻ സാധിക്കുന്നില്ല. ചിറയുടെ പരിസരത്തുള്ള കിണറുകൾ വറ്റുകയാണ്. രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന പ്രദേശമാണ് നേടുങ്കണ്ണി. 60 സെന്റിൽ നിലകൊള്ളുന്ന ചുരളി ചിറ പ്രദേശത്തെ ജലസ്രോതസ്സാണ്.

ഇത് കൂടാതെ പെരുമ്പാവൂർ മണ്ഡലത്തിലെ പ്രധാന ജലാശയങ്ങളിൽ ഒന്നായ കൊടുവേലി ചിറ നവീകരണത്തിനായി 1.75 കോടി രൂപയുടെ പദ്ധതി അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു. 5 കോടി രൂപയുടെ പദ്ധതിയാണ് കേരള ലാൻഡ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ വഴി നബാർഡിന്റെ ഗ്രാമീണ മേഖല അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലേക്ക് സമർപ്പിച്ചതെങ്കിലും ആവശ്യത്തിന് ഫണ്ട് ലഭ്യമല്ലാതിനാൽ 1.75 കോടി രൂപയുടെ എസ്റ്റിമേറ്റ് ആയി പുതുക്കി നൽകുവാൻ ആവശ്യപ്പെടുകയായിരുന്നു. അനുമതി ലഭ്യമായൽ മൂന്ന് ഘട്ടങ്ങളിലായി കൊടുവേലിച്ചിറയുടെ നവീകരണം പൂർത്തികരിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി അറിയിച്ചു. എംഎൽഎ യുടെ നിർദ്ദേശ പ്രകാരം മൈനർ ഇറിഗേഷൻ വകുപ്പ് വഴി കൂവപ്പടി പഞ്ചായത്തിലെ തൊട്ടുചിറയുടെ നവീകരണത്തിനും 34 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

ഇത് കൂടാതെ മണ്ഡലത്തിലെ മറ്റൊരു പ്രധാന ജലാശയമായ വളയൻ ചിറങ്ങര ചിറ നവീകരിച്ചു സംരക്ഷിക്കുന്നതിനും തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എൽദോസ് കുന്നപ്പിള്ളി അറിയിച്ചു. ആർ.എ.ഡി.എഫ്, ആർ.കെ.വി.വൈ പദ്ധതികളിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ പ്രധാനപ്പെട്ട ജലാശയങ്ങൾ നവീകരിച്ചു സംരക്ഷിക്കുന്നതിന് പദ്ധതികൾ തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.

You May Also Like

CRIME

മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്‍, പ്ലാച്ചേരി അലന്‍, മഞ്ഞാക്കല്‍ രാജന്‍,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്,...

CRIME

പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ നിന്നും പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുല്‍ (28)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ...

ACCIDENT

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ അശമന്നൂരിലെ പെരിയാര്‍വാലി കനാല്‍ അപകടത്തില്‍ മരണം മൂന്നായി. മണര്‍കാട് സ്വദേശി എമില്‍ സുനില്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എമില്‍. ചൊവ്വാഴ്ചയാണ് അപകടം. പെരിയാല്‍വാലി കനാലില്‍...

NEWS

പെരുമ്പാവൂര്‍ : 45 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈന്‍ (25) പോലീസ് പിടിയിലായി. മേതല തുരങ്കം കവലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടികളിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു...

NEWS

പെരുമ്പാവൂര്‍: ഒരു കിലോ ഹാഷിഷ് ഓയിലുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സാഗര്‍ ഷെയ്ഖ് (21) നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുന്നത്തുനാട് പോലീസും ചേര്‍ന്ന് പിടികൂടിയത്....

NEWS

പെരുമ്പാവൂര്‍: 10 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. ഒഡീഷ കണ്ടമാല്‍ പടെരിപ്പട സീതാറാം ദിഗല്‍ (43), പൗളാ ദിഗല്‍ (45), ജിമി ദിഗല്‍ (38), രഞ്ജിത ദിഗല്‍ എന്നിവരെയാണ് പെരുമ്പാവൂര്‍...

CRIME

പെരുമ്പാവൂർ: ചെമ്പറക്കിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിസ് സർക്കാർ (32) എന്നിവയോണ് പെരുമ്പാവൂർ എ .എസ്...

CRIME

പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...

NEWS

പെരുമ്പാവൂര്‍: രാത്രി ഡ്യൂട്ടി സമയത്ത് ഉറങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ...

NEWS

പെരുമ്പാവൂർ : പോങ്ങൻ ചുവട് ആദിവാസി കുടിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ട്രയൽ റൺ നടത്തി. എംഎൽഎ മാരായ എൽദോസ് കുന്നപ്പിള്ളി ,ആൻറണി ജോൺ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

error: Content is protected !!