Connect with us

Hi, what are you looking for?

NEWS

പെരുമ്പാവൂർ മേഖലയിൽ പഠന മികവിനും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കും എംഎൽഎ അവാർഡ് ; അപേക്ഷകൾ ക്ഷണിച്ചു

പെരുമ്പാവൂർ : ഇൻസ്പെയർ പെരുമ്പാവൂർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥികൾക്കും എംഎൽഎ അവാർഡ് നൽകി ആദരിക്കും. തുടർച്ചയായ ഒൻപതാം വർഷമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.

ഇവർക്ക് പുറമെ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾ, യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കൾ, വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് അഭിമാനാർഹമായ വിജയം നേടിയവർ, വിവിധ മേഖലകളിൽ വ്യക്തമുദ്ര പതിപ്പിച്ചവർ എന്നിവരെയും എംഎൽഎ അവാർഡ് നൽകി ചടങ്ങിൽ ആദരിക്കും.

പെരുമ്പാവൂർ മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ നിന്നുള്ള അവാർഡ് ജേതാക്കളുടെ പട്ടിക ഓരോ സ്കൂളുകളും എംഎൽഎ ഓഫീസിൽ ബന്ധപ്പെട്ട സ്കൂൾ അധികൃതർ മുഖേന അറിയിക്കണം. പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ സ്ഥിര താമസക്കാരും എന്നാൽ മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിച്ചു എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും അവാർഡിനായി അപേക്ഷിക്കാവുന്നതാണ്. ഇങ്ങനെയുള്ള കുട്ടികൾ മെയ് മുപ്പതിനുള്ളിൽ പെരുമ്പാവൂർ – ഇരിങ്ങോൾ ജംങ്ഷനിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസിൽ മാർക്ക് ലിസ്റ്റ്, ഇമെയിൽ മുഖേനയോ, വാട്സ്ആപ്പ് വഴിയോ അയക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ : 9496075280 ,9544181917 ഇമെയിൽ ഐഡി : [email protected]

You May Also Like

CHUTTUVATTOM

കോതമംഗലം: പോലീസ് കണ്ണൂരിൽ നിന്നെത്തിച്ച അർജുൻ ആയങ്കിയെ വെള്ളിയാഴ്ച രാത്രി ഏഴരയോടെ കോതമംഗലം മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവിടത്തെ കേസുകളുടെ അന്വേഷണത്തിനും തെളിവെടുപ്പിനുമായി തിങ്കളാഴ്ച പൊലീസ് കസ്‌റ്റഡിയിൽ വാങ്ങും. കോതമംഗലം...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് എൽഡിഎഫിൽ ഭിന്നത രൂക്ഷമായി തുടരുന്നു. കോതമംഗലം നഗരസഭ ഭരണ സ്തംഭനത്തിനെതിരെ മുനിസിപ്പൽ ഓഫീസിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിലും ധർണ്ണയിലും സിപിഐ അടക്കമുള്ള ചില ഘടക കക്ഷികൾ പങ്കെടുക്കാതെ വിട്ടുനിന്നു....

CHUTTUVATTOM

കോതമംഗലം : ഓൾ കേരള കേംബ്രിഡ്ജ് സ്കൂൾസ് ബാഡ്മിൻ്റൻ ചാംപ്യൻഷിപ്പിൽ കൊച്ചി ജെംസ് മോഡേൺ അക്കാദമി 23 പോയിൻ്റ് നേടി പെൺകുട്ടികളുടെ വിഭാഗത്തിലും, തിരുവനന്തപുരം ലീ കോൾ ചെമ്പക ഇൻ്റർനാഷണൽ സ്‌കൂൾ 23...

CHUTTUVATTOM

കോതമംഗലം: പത്ത് വർഷമായി മുടങ്ങിക്കിടന്ന ഗ്രാമീണ റോഡുകളുടെ നവീകരണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി 6.25 കോടി രൂപ ചെലവിൽ ഊന്നുകൽ–തേൻകോട് റോഡ്, ചാത്തമറ്റം–ഊരംകുഴി റോഡ്, കുത്തുകുഴി–കുടമുണ്ട–കോഴിപ്പിള്ളി കുടമുണ്ട, പിടവൂർ–ഇഞ്ചൂർ പള്ളിപ്പടി ഭാഗങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക്...

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ വന്യജീവി സംഘർഷം പരിഹരിക്കാൻ അടിയന്തര നടപടികൾക്ക് തീരുമാനമായി.വനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ, പ്രകൃതിക്ഷോഭം എന്നിവ ചർച്ച ചെയ്യുന്നതിനായി പഞ്ചായത്തിൽ ചേർന്ന ജനപ്രതിധികളുടെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ്...

NEWS

കോതമംഗലം: വടാട്ടുപാറ കുഴുന്നുള്ളിൽ തോമസ് ദേവസ്യ (82) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 2ന് വടാട്ടുപാറ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ:പരേതയായ അന്നക്കുട്ടി പുന്നേക്കാട് മൂത്തേടത്ത് കുടുംബാഗം. മക്കൾ: വിൻസെന്റ് , ബിജു ,...

CHUTTUVATTOM

നെല്ലിക്കുഴി: പഞ്ചായത്തിന്റെ 2025-2026 വർഷത്തെ മികച്ച മുതിർന്ന കർഷകനുള്ള പുരസ്കാരത്തിന് അർഹനായി വാസുദേവപണിക്കർ. കൃഷി മേഖലയിൽ അദ്ദേഹം നൽകിയ ദീർഘകാലത്തെ  സംഭാവനകളും വേറിട്ട കൃഷി രീതികളും മുൻനിർത്തിയാണ് അംഗീകാരം. ​പഞ്ചായത്ത് പരിധിയിൽ ജൈവകൃഷി...

CHUTTUVATTOM

കോതമംഗലം: യു ഡി എഫ് സർക്കാർ അധികാരത്തിലെത്തി മൂന്നുമാസം ആകുമ്പോഴേക്കും ഗ്രാമ – നഗരങ്ങളിൽ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന- ക്ഷേമപ്രവർത്തനങ്ങൾ ആകെ തകിടം മറിഞ്ഞിരിക്കുക യാണെന്ന് മുൻ...

CHUTTUVATTOM

കോതമംഗലം: രാസവളങ്ങളുടെ രൂക്ഷമായ വിലവർധനവും ക്ഷാമവും മൂലം പ്രതിസന്ധിയിലായ പൈനാപ്പിിൾ കർഷകരെ സഹായിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. കേന്ദ്ര കൃഷി-കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് കത്തയച്ചു....

NEWS

കൊച്ചി: കോതമംഗലം, ഊന്നുകല്‍ എസ് എച്ച് ഓ മാരെ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ എറണാകുളം കുട്ടമ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി സബ് ജയിലില്‍ നിന്നും പ്രൊഡക്ഷന്‍ വാറന്‍റ് ഹാജരാക്കിയ...

CRIME

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ലാന്‍ഡ് റവന്യൂ തഹസില്‍ദാറിനെയും ഏജന്റുമാരെയും റിമാന്‍ഡ് ചെയ്ത് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. കണയന്നൂര്‍ തഹസില്‍ദാര്‍ ജോസഫ് ആന്റണി, രണ്ട് ഏജന്റുമാരായ ഷിബിന്‍, കണ്ണന്‍ എന്ന രാജേഷ് എന്നിവരെയാണ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം റവന്യൂ ടവറിന് സമീപം വളർന്നുപന്തലിച്ചു നിൽക്കുന്ന തണൽമരങ്ങൾ അപകടക്കെണിയാകുന്നു. കാറ്റിൽ മരച്ചില്ലകളും മരങ്ങളും ഒടിഞ്ഞുവീഴുന്നതിനാൽ ടവർ അങ്കണത്തിലെത്തുന്നവർക്കും വാഹനങ്ങൾക്കും ഭീഷണിയായിരിക്കുകയാണ്ക.ഴിഞ്ഞ ദിവസം പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണിരുന്നു....

error: Content is protected !!